കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹബൂബ മുഫ്തി ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം ജമ്മുകാശ്മീരില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് അന്ത്യമാകുന്നു. ബിജെപി പിന്തുണയോടുകൂടി ഒരിക്കല്‍ക്കൂടി സര്‍ക്കാര്‍ രൂപീകരിക്കാനാണ് പിഡിപി നീക്കം. പിഡിപി നേതാവ് മെഹ്ബുബ മുഫ്തിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പാര്‍ട്ടി തെരഞ്ഞെടുത്തതോടെ ജമ്മുവിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അവര്‍ തെരഞ്ഞെടുക്കപ്പെടും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെഹ്ബൂബ നടത്തിയ ചര്‍ച്ചയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകമായത്. ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന മുന്‍നിലപാട് തിരുത്താന്‍ പിഡിപി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ബിജെപിയുമായി ഉണ്ടാക്കിയ സഖ്യം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നായിരുന്നു മെഹബൂബയുടെ നേരത്തെയുള്ള നിലപാട്.

mehbooba-muft

മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം 3 മാസമായി രാഷ്ട്രപതി ഭരണത്തിലാണ് ജമ്മു കാശ്മീര്‍. സര്‍ക്കാര്‍ രൂപീകരണ സാധ്യത അടഞ്ഞതോടെ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മെഹബൂബ മുഖ്യമന്ത്രിയാകാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

മുഫ്തിയുമായി ബി.ജെ.പി ഉണ്ടാക്കിയ ധാരണകളില്‍ മാറ്റമില്ലെന്ന വ്യക്തമായ ഉറപ്പ് മെഹബൂബയ്ക്ക് നരേന്ദ്ര മോദി നല്‍കിയിട്ടുണ്ട്. മെഹബൂബ മുഖ്യമന്ത്രിയായാല്‍ ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നിയോഗമായിരിക്കും അത്.

English summary
Mehbooba Mufti Declared Jammu And Kashmir Chief Ministerial Candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X