ഓപ്പറേഷന്‍ കമലയുടെ ഓര്‍മയില്‍ ബിജെപി.... ചാക്കിട്ട് പിടിക്കും!! കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച!!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പോരാട്ടം കനത്ത് കൊണ്ടിരിക്കുകയാണ്. അധികാരത്തിന് വേണ്ടിയാണ് ഇപ്പോള്‍ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്. യെദ്യൂരപ്പയും കുമാരസ്വാമിയും തമ്മിലുള്ള പോരാട്ടമായിട്ടാണ് ഇത് മാറിയിരിക്കുന്നത്. സിദ്ധരാമയ്യ ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായി കഴിഞ്ഞു. അതേസമയം അധികാരത്തിലെത്താന്‍ എന്ത് മാര്‍ഗവും ബിജെപി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജനതാദളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഇതോടെ കര്‍ണാടകത്തില്‍ വൃത്തികെട്ട രാഷ്ട്രീയം ഒരിക്കല്‍ കൂടി സജീവമാകുമെന്നാണ് സൂചന. നേരത്തെ ഓപ്പറേഷന്‍ കമല എന്ന പേരില്‍ അരങ്ങേറിയ സംഭവങ്ങള്‍ സംസ്ഥാനത്തെ ഒന്നടങ്കം നാണം കെടുത്തിയിരുന്നു. മുമ്പ് നടന്ന സംഭവത്തില്‍ തെറ്റുപ്പറ്റിയതായി യെദ്യൂരപ്പ പറഞ്ഞിരുന്നെങ്കിലും ഒരിക്കല്‍ കൂടി ഓപ്പറേഷന്‍ കമലയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രലോഭനം

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രലോഭനം

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തന്നെ നേരിട്ട് രംഗത്തിറങ്ങിയതോടെ ബിജെപി ശരിക്കും ഞെട്ടിയിരുന്നു. എന്നാല്‍ അതിലും ഞെട്ടിയത് ജെഡിഎസുമായുള്ള സഖ്യത്തിന്റെ പേരിലായിരുന്നു. നിലവില്‍ ഇവര്‍ക്ക് ഭൂരിപക്ഷം ഉണ്ട്. ഗവര്‍ണറെ ഉപയോഗിച്ച് തങ്ങള്‍ക്കുള്ള പിന്തുണയും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പരമാവധി ദിവസം അകറ്റി നിര്‍ത്താനുമാണ് ബിജെപി ശ്രമിച്ചത്. ഇത് താല്‍ക്കാലികമാണെന്ന് കണ്ട ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രലോഭിപ്പിച്ച് പിന്തുണ ഉറപ്പിക്കാനാണ് നീക്കം. ഇതിനായി ലിംഗായത്ത് മേഖലയിലെ എംഎല്‍എമാരുമായിട്ടാണ് ബിജെപി ചര്‍ച്ച നടത്തിയത്.

ധരംസിംഗ് ഫോര്‍മുല

ധരംസിംഗ് ഫോര്‍മുല

2008ലാണ് ഓപ്പറേഷന്‍ കമല എന്ന രാഷ്ട്രീയ നാടകം സംസ്ഥാനത്ത് അരങ്ങേറിയത്. പക്ഷേ അതിന് മുമ്പ് ഈ ഒരു നീക്കത്തിന് കളമൊരുക്കിയ കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട്. 2004ല്‍ ബിജെപിയായിരുന്നു കര്‍ണാടകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി. 79 സീറ്റുകളാണ് അവര്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. പക്ഷേ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ 65 സീറ്റുള്ള കോണ്‍ഗ്രസും 58 സീറ്റുള്ള ജെഡിഎസും ഒന്നിച്ചു. ധരംസിംഗിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ധരംസിംഗ് ഫോര്‍മുല പ്രകാരമായിരുന്നു ഈ സഖ്യം. എന്നാല്‍ ഈ സഖ്യം അധികം വൈകാതെ തന്നെ പൊളിയുകയും ജെഡിഎസ് ബിജെപി കൂടാരത്തിലെത്തുകയും ചെയ്തു.

ജെഡിഎസ് ചതിച്ചു

ജെഡിഎസ് ചതിച്ചു

കോണ്‍ഗ്രസിനെ മാത്രമല്ല ബിജെപിയെയും ജെഡിഎസ് ചതിക്കുന്നതാണ് കണ്ടത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന ആവശ്യത്തിലായിരുന്നു ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്നത്. ബിജെപി ഈ വാഗ്ദാനം പാലിക്കുകയും ചെയ്തു. 20 മാസം കുമാരസ്വാമിയും പിന്നീടുള്ള 20 മാസം യെദ്യൂരപ്പയും ഭരിക്കും എന്നതായിരുന്നു ഇതിലെ കരാര്‍. എന്നാല്‍ അധികാരത്തിന്റെ രസം അറിഞ്ഞ കുമാരസ്വാമി 20 മാസത്തിന് ശേഷം മുഖ്യമന്ത്രി പദം ഒഴിഞ്ഞ് കൊടുത്തില്ല. ഇതോടെ സഖ്യം തകര്‍ന്ന് തരിപ്പണമാവുകയും തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരികയുമായിരുന്നു. ബിജെപിക്കേറ്റ ജെഡിഎസ്സില്‍ നിന്നേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.

ഓപ്പറേഷന്‍ കമല

ഓപ്പറേഷന്‍ കമല

2008ലെ തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയം പുറത്തുവന്നത്. മെയ് മാസം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വമ്പന്‍ പ്രചാരണമാണ് ബിജെപി നടത്തിയത്. തീവ്രവാദവും പണപ്പെരുപ്പവുമായിരുന്നു പ്രധാന പ്രചാരണ വിഷയം. പക്ഷേ പിന്നെയും ബിജെപിക്ക് പിഴച്ചു. ഇത്തവണ ഭൂരിപക്ഷത്തില്‍ നിന്ന് മൂന്ന് സീറ്റ് കുറവാണ് പാര്‍ട്ടിക്കുണ്ടായത്. ഇതോടെ ബിജെപി നാലു ജെഡിഎസ് എംഎല്‍എമാരെയാണ് ബിജെപി ആദ്യം ചാക്കിട്ട് പിടിച്ചത്. പിന്നീട് മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. ഇവര്‍ക്ക് പണവും ഉപതിരഞ്ഞെടുപ്പില്‍ ടിക്കറ്റും സര്‍ക്കാര്‍ സമിതികളില്‍ ഉയര്‍ന്ന പോസ്റ്റുകളും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ 121 അംഗങ്ങളും പിന്തുണ സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.

തെറ്റ് ഏറ്റുപറഞ്ഞു

തെറ്റ് ഏറ്റുപറഞ്ഞു

ദേശീയ തലത്തില്‍ വരെ വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. പണം കൊടുത്ത് കൂറുമാറ്റുന്നത് വൃത്തിക്കെട്ട രാഷ്ട്രീയമാണെന്നും ആരോപണമുയര്‍ന്നു. ജനാധിപത്യത്തിന്റെ ധ്വംസനമാണ് ബിജെപിയുടെ പണാധിപത്യമെന്ന് ദേവഗൗഡ പരസ്യമായി പറയുകയും ചെയ്തു. അതേസമയം ബിജെപി വിട്ട് കെജെപിയില്‍ ചേര്‍ന്നപ്പോള്‍ യെദ്യൂരപ്പ ഈ തെറ്റ് ഏറ്റുപറയുകയും ചെയ്തിരുന്നു. ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ജെഡിഎസും കോണ്‍ഗ്രസും ഇത്തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തവണ അവരുടെ തന്ത്രങ്ങള്‍ ഫലിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം എംഎല്‍എമാര്‍ കൂറുമാറിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി.... പിന്നാലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം!! കര്‍ണാടക ആര് ഭരിക്കും?

cmsvideo
  Karnataka Elections 2018 : പണമൊഴുക്കി BJPയുടെ ചാക്കിട്ട് പിടുത്തം | Oneindia Malayalam

  സിദ്ധരാമയ്യ രാജിവെച്ചു, വിധാന്‍ സൗധയിലെ ഓഫീസ് പൂട്ടി... ഇനി ജെഡിഎസിനൊപ്പം!! അധികാരത്തിലുണ്ടാവില്ല!!

  നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Memories of Operation Kamal Strike Back

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X