കൊറോണ ബാധിച്ച് മരിച്ചവരില്‍ കൂടുതല്‍ പുരുഷന്‍മാര്‍; ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് ഇങ്ങനെ
ദില്ലി: കൊറോണ രോഗം ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരില്‍ കൂടുതലും പുരുഷന്‍മാര്‍. ഒന്നര ലക്ഷത്തോളം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ 70 ശതമാനവും പുരുഷന്‍മാരാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ മരിച്ചവരുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ആരോഗ്യമന്ത്രാലയം വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊറോണ ബാധിച്ച് മരിച്ചവരില്‍ 45 ശതമാനം ആളുകള്‍ 60 വയസിന് താഴെയുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊറോണ രോഗം ആദ്യമായി കണ്ടെത്തിയത്. ജനുവരിയില്‍ ഇന്ത്യയില്‍ ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിന്നെത്തിയവര്‍ക്ക് കേരളത്തിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് അതിവേഗം രോഗം വ്യാപിക്കുകയായിരുന്നു. ആറ് മാസത്തോളം രോഗം ആശങ്കപ്പെടുത്തുന്ന വിധത്തിലായി. എന്നാല്‍ പിന്നീട് രോഗ വ്യാപനം ദേശീയതലത്തില്‍ കുറഞ്ഞു. രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തില്‍ വലിയ കുറവുണ്ടായി.
ഈ വേളയിലാണ് ബ്രിട്ടനില്‍ കൊറോണയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിവേഗം വ്യാപിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ജനുവരി 31 വരെ വിലക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിലക്കേര്‍പ്പെടുത്തുന്നതിന് മുമ്പ് ഒട്ടേറെ പേര്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. ഇവരെ പിന്നീട് തിരഞ്ഞുപിടിച്ച് പരിശോധന നടത്തി. ആറ് പേര്‍ക്ക് പുതിയ തരം കൊറോണ വൈറസ് രോഗമാണെന്ന് ഇന്ന് തെളിഞ്ഞു. ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തവരുള്ളത്.












Click it and Unblock the Notifications