കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മ മൂലം വിവാഹംകഴിക്കാനാവാത്ത ആണുങ്ങൾ ലൈംഗിത നിറവേറ്റാനാണ് ബലാത്സംഗം ചെയ്യുന്നതെന്ന് കട്ജു

Google Oneindia Malayalam News

ലഖ്നൗ; ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്. അതിനിടെ സംഭവത്തിൽ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സുപ്രീം കോടതി ജഡ്ജി മാർകണ്ഡേയ കട്ജു. ഇന്ത്യയിലെ ബലാത്സംഗങ്ങൾക്ക് കാരണം ലൈംഗിക ദാരിദ്ര്യവും തൊഴിലില്ലായ്മയും ആണെന്നാണ് കട്ജുവിന്റെ വാദം. ഫേസ്ബുക്കിലൂടെയാണ് കട്ജുവിന്റെ ന്യായീകരണം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

സപ്റ്റംബർ 16 നായിരുന്നു യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോകുന്നതിനിടെ നാല് പേർ ചേർന്ന് പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. അതിക്രൂരമായ പീഡനത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ച് കളയുകളും നട്ടെന്ന് തകർക്കുകയും ചെയ്തു.

ചികിത്സക്കിടെ മരിച്ചു

ചികിത്സക്കിടെ മരിച്ചു

തുടർന്ന് പെൺകുട്ടിയെ അലിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ ദില്ലിയിലെ എയിംസിലേക്ക് മാറ്റി. ഇവിടെ ചികിത്സയ്ക്കിടെയാണ് പെൺകുട്ടി മരണത്തിന് കീഴങ്ങടങ്ങിയത്. അതേസമയം സംഭവത്തിൽ പ്രതികൾക്കെതിരെ അമർശം പുകയുന്നതിനിടെയാണ് പ്രതികളുടെ നടപടി സംബന്ധിച്ചുള്ള കട്ജുിന്റെ വിവാദ പരാമർശങ്ങൾ.

ലൈംഗികത പുരുഷൻമാരിലെ സ്വാഭാവിക പ്രേരണ

ലൈംഗികത പുരുഷൻമാരിലെ സ്വാഭാവിക പ്രേരണ

ഹത്രാസ് കൂട്ടബലാത്സംഗത്തെ ഞാൻ അപലപിക്കുന്നു, കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.
അതേമസമയം മറ്റൊരു കാര്യം കൂടി ഇതിനൊപ്പം പരിഗണിക്കേണ്ടതായുണ്ട്.
പുരുഷന്മാരിലെ സ്വാഭാവിക പ്രേരണയാണ് ലൈംഗികത. ഭക്ഷണം കഴിഞ്ഞാലുള്ള ഏറ്റവും അടുത്ത ആവശ്യം ലൈംഗികതയാണെന്നു പോലും പറയപ്പെ‌ടുന്നു.

വിവാഹം കഴിക്കണം

വിവാഹം കഴിക്കണം

ഇന്ത്യയെപ്പോലുള്ള ഒരു യാഥാസ്ഥിതിക സമൂഹത്തിൽ സാധാരണ ഒരാൾക്ക് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയൂ. എന്നാല്‍ വളരെ ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മ കാരണം വലിയൊരളവോളം പുരുഷന്മാര്‍ക്കും വിവാഹം കഴിക്കുവാനാകുന്നില്ല. (ജോലിയിലല്ലാത്ത പുരുഷനെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കില്ല).

ലൈംഗിക ആവശ്യം നിറവേറ്റാൻ സാധിക്കില്ല

ലൈംഗിക ആവശ്യം നിറവേറ്റാൻ സാധിക്കില്ല

അതിന്റെ പരിണിത ഫലം എന്താണെന്ന് വെച്ചാൽ വിവാഹ പ്രായമെത്തിയാലും അതിനു സാധിക്കാതെ പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗികാവശ്യം നിറവേറ്റുവാന്‍ കഴിയാതെ വരുന്നു.1947 ലെ വിഭജനത്തിനു മുന്‍പ് ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 42 കോടി ആയിരുന്നു. ഇന്ന് ഇന്ത്യയിൽ മാത്രം 135 കോടി ജനങ്ങളുണ്ട്, അതായത് ജനസംഖ്യയിൽ നാലിരട്ടി വർധനയുണ്ടായി.

തൊഴിൽ വർധനവ്

തൊഴിൽ വർധനവ്

എന്നാല്‍ ഈ നാലു മടങ്ങിനേക്കാള്‍ വളരെ കുറവാണ് തൊഴില്‍ വര്‍ധനവ്. 2002 ജൂണില്‍ മാത്രം 12 കോടി ഇന്ത്യക്കാര്‍ക്കാണ് തൊഴില്‍ നഷ്ടം ഉണ്ടായത്. അതിനാല്‍ ബലാത്സംഗങ്ങളുടെ എണ്ണവും വര്‍ധിക്കില്ലേ? ഒരിക്കൽ കൂടി ഞാൻ വ്യക്തമാക്കട്ടെ, ഞാൻ ബലാത്സംഗങ്ങളെ ന്യായീകരിക്കുന്നില്ല. മറിച്ച് അതിനെ ഞാൻ അപലപിക്കുന്നു.

Recommended Video

cmsvideo
യോഗിക്കെതിരെ തിരിച്ചടിച്ച് കഫീല്‍ ഖാന്‍
കഠിനമായ ശിക്ഷ നൽകണം

കഠിനമായ ശിക്ഷ നൽകണം

എന്നാല്‍ രാജ്യത്തെ ഇന്നത്തെ സ്ഥിതിയനുസരിച്ച് ഇത് വീണ്ടും വര്‍ധിക്കും
അതുകൊണ്ടുതന്നെ ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനോ കുറയ്ക്കുവാനോ ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മള്‍ രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലാത്ത ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കണം
കൂട്ടബലാത്സംഗത്തെ ഞാൻ അപലപിക്കുന്നു, കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ഞാൻ ആവർത്തിക്കുന്നു, കട്ജു കുറിച്ചു.

നാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിതനാവ് മുറിഞ്ഞു, നട്ടെല്ലൊടിച്ചു... ക്രൂരബലാത്സംഗം; മരിച്ചപ്പോഴും വെറുതെവിട്ടില്ല, പൊലീസ് ഒരുക്കിയ ചിത

ബാബറി മസ്ജിദ് കേസ്; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്ബാബറി മസ്ജിദ് കേസ്; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോർഡ്

'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ

English summary
men who could not get married due to unemployment were being raped to fulfill their sexual needs katju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X