കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവാദത്തിനില്ല... തിരിച്ചടിക്കുകയാണ് വേണ്ടത്!!! അമർനാഥ് ആക്രമണത്തിൽ സർക്കാരിനെതിരെ ശിവസേന!!!

മൂന്നുവര്‍ഷം ഭരിച്ചിട്ടും കശ്മീരില്‍ ഭീകരവാദം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിന്റെ ഫലമാണ് ഉണ്ടായതെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

ദില്ലി: അമർനാഥ് ആക്രമണത്തിൽ ബിജെപി സർക്കാരിനെതിരെ ശിവസേനയും വിഎച്ച് പിയും. സംവാദത്തിനില്ല ആക്രമണത്തിന് തിരിച്ചടി നൽകുകയാണ് ചെയ്യേണ്ടതെന്നു ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.

kashmir

എന്നാൽ ബിജെപി സർക്കാർ മൂന്നു വർഷമായി ഇന്ത്യ ഭരിച്ചിട്ടും കശ്മീരിലെ ഭീകരവാദത്തിന് അറുതി വരുത്താൻ കഴിഞ്ഞിട്ടില്ല. കൂടാതെ കശ്മീർ സർക്കാരിന് ഭീകരവാദികളെ പിന്തുണക്കുന്ന നിലപാടാണെന്നും വിഎച്ച്പി ആരോപിച്ചു. ഉടൻ തന്നെ കശ്മീരിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ പിരിച്ചു വിടണമെന്നും വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ പറഞ്ഞു.

 ജമ്മു- കശ്മീർ സൈന്യത്തിന് വിട്ടു നൽകണം

ജമ്മു- കശ്മീർ സൈന്യത്തിന് വിട്ടു നൽകണം

കശ്മീരിമീരിൽ ഭീകരവാദ ആക്രമണങ്ങൾക്ക് അറുതി വരാത്ത പശ്ചാത്തലത്തിൽ ജമ്മു കശ്മീരിന്റെ ചുമതല സൈന്യത്തിന് കൈമാറണമെന്ന് വിഎച്ച്പി അറിയിച്ചു. കൂടാതെ ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റിട്ട് 3 വർഷം പിന്നിടുമ്പോഴും താഴ്വര ശാന്തമാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല എന്നതു ബിജെപി സർക്കാരിന്റെ വീഴ്ചയാണെന്നും വിഎച്ച് പി ആരോപിച്ചു.

 ഭീകരവാദത്തെ പിന്തുണക്കുന്ന സർക്കാർ

ഭീകരവാദത്തെ പിന്തുണക്കുന്ന സർക്കാർ

ജമ്മു കശ്മീരിൽ മെഹബൂബ മുഫ്തി സർക്കാർ ഭീകരരെ പിന്തുണക്കുന്ന സർക്കാരാണെന്നും വിഎച്ച്പി കുറ്റപ്പെടുത്തുന്നുണ്ട്. അതുകൊണ്ടും തന്നെ ബിജെപി മുഫ്തി സർക്കാരുമായുള്ള സംഖ്യം അവസാനിപ്പിക്കണമെന്നും വിഎച്ച്പി നേതാവ് തൊഗാഡിയ ആവശ്യപ്പെട്ടു.കൂടാതെ കശ്മീരിൽ സർക്കാർ പിരിച്ചു വിടണമെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു.

ഭീകരരെ സൈന്യത്തിന് വിട്ടു നൽകണം

ഭീകരരെ സൈന്യത്തിന് വിട്ടു നൽകണം

ജമ്മു കശ്മീരിന്റെ ഭരണം സൈന്യത്തിന് വിട്ടു നൽകിയാൽ ഭീകരരേയും അവരെ പിന്തുണക്കുന്നവരേയും സൈന്യം കൈകാര്യം ചെയ്യും. കൂടാതെ സൈന്യത്തിന് തിരികളും ബോംബും പ്രയോഗിക്കാനുള്ള അനുമതിയും സർക്കാർ നൽകണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീരിൽ പ്രതിരോധമന്ത്രി

കശ്മീരിൽ പ്രതിരോധമന്ത്രി

മുഴുവൻ സമയവും കശ്മീരിനെ നിയന്ത്രിക്കാനായി അടിയന്തരമായി പുതിയതായൊരു പ്രതിരോധമന്ത്രിയെ നിയമിക്കണം.

ഭീകരവാദത്തിനെതിരെ തിരിച്ചടിക്കണം

ഭീകരവാദത്തിനെതിരെ തിരിച്ചടിക്കണം

അമർനാഥ് തീർഥാടനത്തിൽ തക്കതായ മറുപടി ഉത്തരവാദികളായ ആളുകൾക്ക് നൽകണമെന്ന് ശിവസേന അറിയിച്ചിട്ടുണ്ട്.

നോട്ട് അസാധുവാക്കാൽ

നോട്ട് അസാധുവാക്കാൽ

നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് ഭീകരവാദം ഉണ്ടാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പിന്നെ, എങ്ങനെയാണ് ഇത്തരം ഭീകരാക്രമണങ്ങള്‍ ഉണ്ടാവുകയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ആരാഞ്ഞു.

സർക്കാർ നേരിടുന്ന വെല്ലുവിളി

സർക്കാർ നേരിടുന്ന വെല്ലുവിളി

രാജ്യത്ത് നിലനിൽക്കുന്ന ഭീകരവാദമാണ് ബിജെപി സർക്കാർ നേരിടുന്ന ഏറ്റവു വലിയ വെല്ലുവിളിയെന്ന് ശിവസേന ആരോപിക്കുന്നുണ്ട്

English summary
The Shiv Sena on Tuesday condemned the attack on the Amarnath pilgrims, saying that it was symbolic of an attack on the entire country as well as the government. They urged the Bharatiya Janata Party (BJP)-led Union government to exact revenge.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X