Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി കര്‍ഫ്യൂവില്‍ ഉളവനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; ബസ് യാത്രക്ക് വിലക്കില്ല

ദില്ലി: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങൡ കൂടുതല്‍ ഇളവ്. രാത്രി കര്‍ഫ്യൂവില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ബസുകളിലെ യാത്രക്കും വിലക്കില്ല. ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരേയും തടയരുതെന്നാണ് നിര്‍ദേശം.

ഇതോടൊപ്പം തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കി.

lockdown

മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാന ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 97000 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3590 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന്് മരണപ്പെടുകയും ചെയ്തു. കൊവിഡ് കേസുകളില്‍ മഹാരാഷ്ട്ര ചൈനയേയും മറികടന്നിരിക്കുകയാണ്.

അനുദിനം സാഹചര്യം ഗുരുതരമായി വരുന്നതിനിടയില്‍ സംസ്ഥാനത്ത് രണ്ടാമതും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമോയെന്ന ആശങ്കയും നിലനിന്നിരുന്നു.അതേസമയം മഹാരാഷ്ട്രയില്‍ രണ്ടാമതും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും എന്നാല്‍ ആളുകള്‍ നിലവില്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൃതൃമായി പാലിക്കണമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ഇതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. ഈ സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെ വിശദ്ധീകരണം നല്‍കിയത്.

ഇന്ത്യയില്‍ ഇന്ന് പത്തായിരത്തലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ ദിവസത്തില്‍ 10956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 396 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മരണനിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇത്രയും വര്‍ധനവ് ഉണ്ടാവുന്നത് രാജ്യത്ത് ആദ്യമായാണ്. യുഎസ്, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗികലുള്ളത്. ഇന്ത്യയില്‍ ഇതുവരേയും 2,97,535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 141842 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 147195 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+