കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ സാമുദായിക സംഘർഷം!!! മമത ബാനർജിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രാലയം!!!

11ാം ക്ലാസ് വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റാണ് സംഘർഷത്തിന് കാരണം

  • By Ankitha
Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന സമുദായിക സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മമത ബാനർജി സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ടു നൽകണമെന്ന് സർക്കാറിനോട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

വീണ്ടും റിലയൻസ് ജിയോ!!! 500 രൂപയ്ക്ക് 4 ജി ഫീച്ചർ ഫോൺ!!വീണ്ടും റിലയൻസ് ജിയോ!!! 500 രൂപയ്ക്ക് 4 ജി ഫീച്ചർ ഫോൺ!!

 ഇസ്രയേലിൽ മോദിക്ക് കഴിക്കാൻ ഗുജറാത്തി ഭക്ഷണം!!! ഉറങ്ങാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറി!!! ഇസ്രയേലിൽ മോദിക്ക് കഴിക്കാൻ ഗുജറാത്തി ഭക്ഷണം!!! ഉറങ്ങാൻ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മുറി!!!

11ാം ക്ലാസ് വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റാണ് ബസീറ സബ് ഡിവിഷനിലെ ബദുരിയിൽ സംഘർഷമുണ്ടാകാൻ കാരണമായത്. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാർഥിയുടെ ഫേസ്ബുക്ക് പേസ്റ്റ്. തുടർന്ന് വിദ്യാർഥിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൂടാതെ മേഖലയിൽ നിരോധാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

mamatha

ഞായറാഴ്ച വൈകുന്നേരമാണ് സംഘർഷം ആരംഭിച്ചത്. ഞയറാഴ്ച രാത്രി തന്നെ വിദ്യാർഥിയെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് പ്രദേശത്ത് സംഘർഷം അരങ്ങേറുകയായിരുന്നു. ബുദുരിയ, ടന്റെറുലിയ, ഗോലാബാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രക്ഷോഭം ഉണ്ടായത്. സംഘർഷത്തിൽ നിരവധി വീടുകളും കടകളും അഗ്നിക്കിരയായി. ആറിലധികം പോലീസ് വാഹനങ്ങളും പ്രക്ഷോഭകർ കത്തിച്ചു. സംഘർഷത്തിൽ ഇരു സമുദായത്തിലെ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ നേരിടാൻ കേന്ദ്രം മൂന്ന് കമ്പനി അർധസൈന്യത്തെ അയച്ചിട്ടുണ്ട്.

English summary
The Ministry of Home Affairs on Wednesday sought a report from the West Bengal government over the communal violence in North 24 Parganas district of West Bengal following an "objectionable" post on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X