കോണ്‍ഗ്രീറ്റ് മിക്‌സറില്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ച് കുടിയേറ്റ തൊഴിലാളികള്‍; പൊലീസ് പിടികൂടി
ഇന്‍ഡോര്‍: കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ചതോടെ പല സംസ്ഥാനങ്ങളിലായി കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. എല്ലാ സാമൂഹിക മാനദണ്ഡങ്ങളും പാലിച്ച് ട്രെയിന്‍ മാര്‍ഗമാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി മധ്യപ്രദേശിലെ ഇന്‍ഡോറിന്‍ നിന്നും പുറത്ത് വരുന്ന കാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണ്.
ഇന്‍ഡോറില്‍ നിന്നും ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേക്ക് കോണ്‍ഗ്രീറ്റ് മിക്‌സറില്‍ ഒളിച്ചുകടക്കാന്‍ ശ്രമിക്കുകയാണ് കുടിയേറ്റ തൊഴിലാളികള്‍. കൃത്യമായി ശ്വസിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ 18 കുടിയേറ്റ തൊഴിലാളികളെയാണ് പൊലീസ് കോണ്‍ഗ്രീറ്റ് മിക്‌സറില്‍ നിന്നും കണ്ടെത്തിയത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ലംഘിച്ചുള്ള ഗതാഗതം ഒഴിവാക്കുന്നതിനായി ഇന്‍ഡോര്‍ ഉജ്ജെയിന്‍ അതിര്‍ത്തിയില്‍ പൊലീസ് കടുത്ത പരിശോധന നടത്തുന്നുണ്ട്. ഇത് വഴി കടക്കാന്‍ ശ്രമിക്കുകയായിരുന്നു തൊഴിലാളികള്‍. പരിശോധനക്കിടെ ട്രക്ക്‌ഡ്രൈവറുടെ മുഖത്തുണ്ടായ ഭാവമാറ്റമാണ് പൊലിസ് കൂടുതല്‍ പരിശോധന നടത്തുന്നതിലേക്ക് എത്തിയത്. ഇന്‍ഡോറില്‍ നിന്നും 35 കിലോ മീറ്റര്‍ അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പൊലീസ് പരിശോധന നടക്കാറുണ്ട്.
കോണ്‍ക്രീറ്റ് മികസറിന്റെ ദ്വാരത്തിലൂടെയാണ് ഇവര്‍ ഉള്ളിലേക്ക് കടന്നത്. ഇവരെ കണ്ടെത്തിയതിന് പിന്നാലെ പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലേക്കയച്ചു.സംഭവത്തില്‍ വാഹനം പൊലീസ് പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊറോണ പ്രതിസന്ധിയില്‍പ്പെട്ട് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് പോകാനുള്ള ആവശ്യം ശക്തമാക്കിയിരുന്നു.പിന്നാലെയാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഇവരെ സ്വന്തം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കുന്നത്. രാജ്യത്ത് ഇതുവരേയും 37776 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
2293 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. 71 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണ സംഖ്യ 1223 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 12296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 896 പേര്‍ക്ക് രോഗം ബേധമായി.












Click it and Unblock the Notifications