Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്!!! പിഡിപി നേതാവിന്റെ വീടിന് നേരെയും ആക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ദയല്‍ഗാമില്‍ പിഡിപി നേതാവ് ജാവേദ് അഹമ്മദിന്റെ വീട്ടിലെത്തിയ ഭീകരര്‍ വീടിനുമുമ്പില്‍ കാവല്‍ നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നാല് തോക്കുകളുമായി കടന്നുകളഞ്ഞു. ദക്ഷിണ കശ്മീരില്‍ ഞായറാഴ്ചയാണ് സംഭവം.

അതീവ സുരക്ഷാ മേഖലയായ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പിഡിപി നേതാവിന്റെ വീടിന് നേരെ ഭീകരാക്രമണമുണ്ടായത്. ഈ മാസം കശ്മീരില്‍ ഭീകരര്‍ നടത്തുന്ന മൂന്നാമത്തെ ആയുധമോഷണമാണ് ഇത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന് രാജ്യം സാക്ഷിയായതിന് പിന്നാലെയാണ് ഇന്ത്യയെ വേട്ടയാടാനുള്ള ഭീകരരുടെ ശ്രമം.

 തോക്ക്

തോക്ക്

പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് തോക്ക് കവര്‍ന്നെടുത്ത സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ നിരവധി തവണ വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കുല്‍ഗാമില്‍

സെപ്തംബര്‍ എട്ടിന് കശ്മീരിലെ കുല്‍ഗാമിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അബ്ദുള്‍ റാഷിദ് ഖണ്ഡേയുടെ പൊലീസ് ഉദ്യോഗസ്ഥില്‍ നിന്ന് നാല് തോക്കുകള്‍ കവര്‍ന്നെടുത്തിരുന്നു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 ഔട്ട്ഹൗസില്‍

ഔട്ട്ഹൗസില്‍

പിഡിപി നേതാവും രാജ്യസഭ എംപിയുമായ നാസിര്‍ ലാവെയുടെ കുല്‍ഗാമിലെ വീട്ടില്‍ നിന്നും ഭീകരര്‍ നാല് തോക്കുകള്‍ കൈക്കലാക്കിയിരുന്നു. വീടിന്റെ ഔട്ട്ഹൗസില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളാണ് ഭീകരര്‍ കൈക്കലാക്കിയത്. നേതാവിന്റെ വീട് ആക്രമിക്കുന്നത് കണ്ട് ഓടിപ്പോയ പൊലീസ് ഉദ്യോഗസ്ഥരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

 ആയുധമോഷണം പതിവാകുന്നു

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തോടെ സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും ഇത്തരത്തില്‍ ആയുധങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ യുവാക്കള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നതാണ് ഇതിന് പിന്നിലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+