മുംബൈയില്‍ ഇന്ന് 2000 കൂടുതല്‍ കൊവിഡ് കേസുകളുണ്ടാകാന്‍ സാധ്യത; മുന്നറിയിപ്പുമായി മന്ത്രി ആദിത്യ താക്കറെ
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ വലിയ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. മുംബൈയില്‍ ഇന്ന് 2000ല്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മന്ത്രിയും ശിവസേന നേതാവുമായ ആദിത്യ താക്കറെ പറഞ്ഞു. കഴിഞ്ഞ ആഴ്ച പ്രതിദിനം 150 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഇപ്പോള്‍ പ്രതിദിനം 2,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇന്നും മുംബൈയില്‍ മാത്രം കേസുകള്‍ 2000 കടക്കാന്‍ സാധ്യതയുണ്ടെന്ന് ആദിത്യ താക്കറെ പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെയും സംസ്ഥാനത്ത് പുതിയതും സജീവവുമായ കോവിഡ് -19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴുള്ളത് ഭയപ്പെടുത്തുന്ന സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശം. കോവിഡ് -19 പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നതിനും അണുബാധയ്ക്കെതിരായ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സംസ്ഥാനത്ത് ശക്തമാക്കി.
പെട്രോള്‍ വില 25 രൂപ കുറച്ചു; വമ്പന്‍ തീരുമാനവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍... നിബന്ധനകള്‍ ഇങ്ങനെ...
നേരത്തെ, ആദിത്യ താക്കറെ, മുംബൈ മേയര്‍ കിഷോരി പെഡ്നേക്കര്‍, ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചാഹല്‍ എന്നിവര്‍ നഗരത്തില്‍ നിലവിലുള്ള കൊറോണ വൈറസ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. മുംബൈയില്‍ പ്രതിദിന കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്നലെ കുത്തനെ ഉയര്‍ന്ന് 1,377 ആയിരുന്നു. ഇത് കഴിഞ്ഞ ദിവസത്തേക്കാള്‍ 70% കൂടുതലാണ്.