ശാരദ ചിട്ടി തട്ടിപ്പ്, മന്ത്രി മദന്‍ മിത്ര അറസ്റ്റില്‍
ദില്ലി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്ര അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ശാരദ ചിട്ടി കമ്പനി നടത്തിപ്പിലെ മുഖ്യ പങ്കാളിയായിരുന്നു മദന്‍ മിത്ര. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസ് അയച്ചിട്ടും മന്ത്രി ഇതുവരെയും ഹാജരായിട്ടില്ലായിരുന്നു.
തുടര്‍ന്ന് സാള്‍ട്ട് ലെയ്ക്കിലെ സിബിഐ ഓഫീസിലെത്തിയ മന്ത്രിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ബംഗാള്‍, ഒഡീഷ, ത്രിപുര, ബിഹാര്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഇരുനൂറിലധികം കമ്പനികളുടെ പേരില്‍ ലക്ഷങ്ങള്‍ നിക്ഷേപകരില്‍ നിന്നു പിരിച്ചെടുത്തെന്നാണ് കേസ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായ കൂടിയാണ് മന്ത്രി മദന്‍ മിത്ര. നവംബര്‍ 21നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മന്ത്രിക്ക് സിബിഐ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഓരോ കാരണം പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശ്രിഞ്ചോയി ബോസിനെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഒരുവര്‍ഷം മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ കുനാല്‍ ഘോഷിനെയും അറസ്റ്റു ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് രജത് മജുംദാര്‍, ബംഗാള്‍ മുന്‍ ഡിജിപി എന്നിവര്‍ക്ക് പുറമേ മറ്റ് മൂന്ന് പേരു കൂടി കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications