300ഓളം ഗർഭിണികൾ മന്ത്രിയെ കാത്തിരുന്നത് മണിക്കൂറുകൾ! ഒരു ഫോട്ടോ എടുക്കാൻ! പലരും തലകറങ്ങി വീണു...

  • By: Desk
Subscribe to Oneindia Malayalam

സേലം: ഒരു ഫോട്ടോ എടുക്കാനായി ഗർഭിണികളായ യുവതികൾ മന്ത്രിയെ കാത്തിരുന്നത് മണിക്കൂറുകൾ. ഇതിനിടെ പലരും തലകറങ്ങി വീണു, വേറെ ചിലർക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി. തമിഴ്നാട്ടിലെ സേലത്തായിരുന്നു ഗർഭിണികളെ വലച്ച സംഭവമുണ്ടായത്.

ശശികലയ്ക്കും ശോഭാ സുരേന്ദ്രനും 'അസുഖം വേറെ', ഭർത്താക്കന്മാർക്ക് അറിയില്ലേ! എംഎം മണിയുടെ പ്രസംഗം...

കാണാപ്പാഠം പഠിച്ചാൽ ഇനി സർക്കാർ ജോലി കിട്ടില്ല! പിഎസ് സി പരീക്ഷയിൽ അടിമുടി മാറ്റം, വെള്ളംകുടിക്കും..

തമിഴ്നാട് സാമൂഹ്യനീതി വകുപ്പ് മന്ത്രി സരോജയാണ് മുന്നൂറോളം ഗർഭിണികളെ മണിക്കൂറുകളോളം പൊരിവെയിലിൽ നിർത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗർഭിണികൾക്ക് സർക്കാർ സഹായവും, സമ്മാനങ്ങളും നൽകുന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

tnsalem

പരിപാടിയുടെ ഭാഗമായി മന്ത്രിയോടൊപ്പം നിന്ന് എല്ലാവരും ഫോട്ടോയെടുക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ മന്ത്രിയാകട്ടെ രണ്ടു മണിക്കൂറോളം വൈകിയാണ് പരിപാടിക്കെത്തിയത്. ഇതിനിടെ ചിലർ തലചുറ്റി വീണതും രംഗം വഷളാക്കി.

മുന്നൂറോളം ഗർഭിണികളെ രാവിലെ മുതൽ പൊരിവെയിലത്ത് നിർത്തിയ മന്ത്രിയുടെ നടപടി ഇതിനോടകം വിവാദമുണ്ടായിട്ടുണ്ട്. മന്ത്രി സരോജത്തിനെതിരെ ഡിഎംകെയും എഐഡിഎംകെ ദിനകരപക്ഷവും രംഗത്തെത്തി. സരോജത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

English summary
minister makes 300 pregnant woman for a photo session.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്