ബിജെപി മന്ത്രിയും പരിവാരവും വയലിലൂടെ കാറോടിച്ചു; കൃഷിക്കാരന്റെ വിളയെല്ലാം നശിച്ചു

  • Posted By:
Subscribe to Oneindia Malayalam
BJP മന്ത്രി വയലിലൂടെ വണ്ടിയോടിച്ചു, കര്‍ഷകന്‍റെ വിള നശിച്ചു | Oneindia Malayalam

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ജയില്‍ മന്ത്രി ജയ് കുമാര്‍ സിങ് ജയ്ക്കും പരിവാരങ്ങളും വയലിലൂടെ കാറോടിച്ചതിനെ തുടര്‍ന്ന് വിളയെല്ലാം നശിച്ചതായി കര്‍ഷകന്റെ പരാതി. ഉത്തര്‍ പ്രദേശിലെ ജലൗന്‍ ജില്ലയില്‍ ഓറൈയിലാണ് സംഭവം. മന്ത്രിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും 35 വാഹനങ്ങളാണ് തന്റെ വയലിലൂടെ ഓടിച്ചതെന്ന് കര്‍ഷകന്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.

അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇറാഖിന് ഇറാന്‍ ആത്മീയ നേതാവിന്റെ ഉപദേശം

ജലൗന്‍ മുന്‍സിപ്പാലിറ്റി നിര്‍മിക്കുന്ന ഗോശാലയുടെയെ ഭൂമി പൂജയ്ക്കായാണ് മന്ത്രിയും സംഘവും ഇവിടെയെത്തിയത്. പരിപാടിയുടെ സ്ഥലത്തെത്താനായി ഇടവഴിയായാണ് കര്‍ഷകന്റെ ഭൂമിയിലൂടെ കാര്‍ പായിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മുളച്ചുപൊന്തിയ വിളയെല്ലാം നശിച്ചു.

bjp

വിള നശിച്ചതിന്റെ ആഘാതത്തില്‍ കര്‍ഷകന്‍ കാറിന് പിറകെ ഓടിയെങ്കിലും പരിപാടി സ്ഥലത്താണ് മന്ത്രി കാര്‍ നിര്‍ത്തിയത്. ഇവിടെവെച്ച് മന്ത്രിയുടെ കാല്‍ക്കീഴിലിരുന്ന പരാതിപ്പെട്ടു. എന്നാല്‍, ഒപ്പമുണ്ടായിരുന്നവര്‍ 2000 രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കി കര്‍ഷകനെ സ്ഥലത്തുനിന്നും ഒഴിവാക്കി.

തിരിച്ചുപോകുമ്പോഴും അതേവഴിതന്നെയാണ് വാഹനങ്ങളോടിച്ചതെന്നതിനാല്‍ മുഴുവന്‍ വിളയും നശിച്ചു. 35,000 രൂപയുടെ നഷ്ടത്തിനാണ് തനിക്ക് 4,000 രൂപ നല്‍കിയതെന്ന് കര്‍ഷന്‍ പറയുന്നു. അതേസമയം, ചെറിയ സ്ഥലത്തെ വിള മാത്രമാണ് നശിച്ചതെന്നാണ് മന്ത്രിയുടെ വാദം. ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് കൃഷിക്കാര്‍ വലിയ ദുരിതത്തില്‍ കഴിയുമ്പോഴാണ് മന്ത്രിയുടെ നേതൃത്വത്തില്‍ വിള നശിപ്പിച്ചത്.


English summary
UP minister’s cavalcade runs over farmer’s field, ‘destroys’
Please Wait while comments are loading...