അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇറാഖിന് ഇറാന്‍ ആത്മീയ നേതാവിന്റെ ഉപദേശം

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് അമേരിക്കയെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിയുടെ ഉപദേശം. അവര്‍ എന്തൊക്കെ സഹായം ചെയ്താലും അതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാവുമെന്നും അത്തരം ഗൂഢപദ്ധതികളെ കരുതിയിരിക്കണമെന്നും ഇറാന്‍ വിപ്ലവത്തിന്റെ നായകരിലൊരാള്‍ കൂടിയായ ഖമേനി പറഞ്ഞു. ഇറാന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി ഇറാന്‍ ആത്മീയ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഈ ഉപദേശം.

ഡിവൈഎസ്പിയുടെ ആത്മഹത്യ: സിബിഐ എഫ്ഐആറില്‍ മന്ത്രി കെജി ജോര്‍ജും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും
ഏത് സമയത്താണ് അമേരിക്ക തിരിഞ്ഞുകുത്തുകയെന്ന് പറയാനാവില്ല. വഞ്ചകരാണവര്‍. അതിനാല്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കുക എന്നതാണ് പ്രധാനം. അമേരിക്കക്കാരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ സൃഷ്ടിച്ചത്. ഇറാഖിനെ വീണ്ടും നശിപ്പിക്കുകയായിരുന്നു ഇതിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. എന്നാല്‍ ഇറാഖി സൈന്യവും ജനതയും ചേര്‍ന്ന് ഐ.എസ്സിനെ കെട്ടുകെട്ടിക്കുകയായിരുന്നു. ഐ.എസ് വിരുദ്ധ സമരത്തില്‍ അമേരിക്ക ഇറാഖിനോടൊപ്പമാണെന്ന് അഭിനയിക്കുകയാണ് ചെയ്യുന്നത്. ഇനിയുമൊരു അവസരം ലഭിച്ചാല്‍ ഇറാഖിനെ അപകടപ്പെടുത്താന്‍ അമേരിക്ക മടിക്കില്ല. അത്തരമൊരു അവസരത്തിനായി അവര്‍ കാത്തിരിക്കുകയാവുമെന്നും ആയത്തുല്ലാ സയ്യിദ് അലി ഖമേനി മുന്നറിയിപ്പ് നല്‍കി. 2015ലുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള അമേരിക്കയുടെ നീക്കം കടുത്ത വഞ്ചനയാണെന്നും അമേരിക്കയെ ആരും വിശ്വസിക്കാത്ത അവസ്ഥ അതുണ്ടാക്കുമെന്നും ഇറാന്‍ നേതാവ് നേരത്തേ വ്യക്തമാക്കിയിരുന്നു.

khameni

മേഖലയിലെ മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇറാഖിന്റെ നടപടിക്ക് ഇറാന്റെ എല്ലാവിധ പിന്തുണയുമുണ്ടാവുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഇറാഖിലെ വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം രൂപപ്പെടുത്തിയെടുക്കാന്‍ ഇറാഖ് ഭരണകൂടം മുന്‍കൈയെടുക്കണം. അല്ലാത്ത പക്ഷം ശത്രുക്കള്‍ അവരെ ആയുധമാക്കി രാജ്യത്തെ തകര്‍ക്കും- കുര്‍ദ് ഹിതപ്പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സൂചിപ്പിച്ച് ആയത്തുല്ല പറഞ്ഞു. ഇറാഖിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. രാജ്യത്തെ ശിഥിലീകരിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
ayatollah khamenei warns iraq against american plots

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്