Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം അപ്രത്യക്ഷമായി: വിശദീകരണവുമായി കേന്ദ്രം

ദില്ലി: വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. കോവിഡ് വാക്സിനായ കൊവിഷീൽഡിന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. വാക്സീൻ സ്വീകരിച്ച ശേഷം ഹൃദയാഘാതം വന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടേയുള്ള പാർട്ടികള്‍ പ്രതിഷേധം നടത്തുന്നതിന് ഇടയിലാണ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യുന്നത്.

"ഒരുമിച്ച്, ഇന്ത്യ കോവിഡ്-19 നെ പരാജയപ്പെടുത്തും" എന്ന ഉദ്ധരണിയോടെയായിരുന്നു മോദിയുടെ ചിത്രം സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് -19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തതായി കണ്ടെത്തുന്നത് പ്രേക്ഷകരായിരുന്നു. എക്സ് ഉള്‍പ്പെടേയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അത് ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധിപേർ രംഗത്ത് വരികയും ചെയ്തു.

modi-

"കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ മോദിജിയെ കാണാനില്ല. സർട്ടിഫിക്കറ്റ് ഞാന്‍ ഡൗൺലോഡ് ചെയ്‌തു - നോക്കി. അതെ അദ്ദേഹത്തിൻ്റെ ചിത്രം പോയി." എന്നാണ് സന്ദീപ് മനുധാനെ എന്ന ട്വിറ്റർ ഉപയോക്താവ് കുറിക്കുന്നത്. "അതെ, ഞാനും ഇപ്പോൾ പരിശോധിച്ചു, പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ അപ്രത്യക്ഷമായി, അദ്ദേഹത്തിൻ്റെ ഫോട്ടോയ്ക്ക് പകരം ക്യുആർ കോഡ് മാത്രമേയുള്ളൂ." എന്നാണ് കോണ്‍ഗ്രസ് പ്രവർത്തകനായ ഇർഫാൻ അലി അഭിപ്രായപ്പെടുന്നത്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും രംഗത്ത് വന്നിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നിലവിലുള്ളതിനാലാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ഫോട്ടോ നീക്കം ചെയ്യുന്നത് ഇതാദ്യമല്ല എന്നതും ശ്രദ്ധേയമാണ്. 2022ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ഫോട്ടോ നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാലത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരാമായിരുന്നു ചിത്രം നീക്കം ചെയ്തത്.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയതില്‍ 2021-ൽ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുകയുമുണ്ടായി. മറ്റ് രാജ്യങ്ങളിൽ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ഫോട്ടോ ഇല്ലെന്ന വാദത്തോട് പ്രതികരിച്ച് "അവർ അവരുടെ പ്രധാനമന്ത്രിമാരെക്കുറിച്ച് അഭിമാനിക്കുന്നില്ലായിരിക്കാം, നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് നമ്മള്‍ അഭിമാനിക്കുന്നു." എന്നായിരുന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+