നാല് കഫ്‌സിറപ്പുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തിട്ടില്ല; പരിശോധനയ്ക്കയച്ച് ആരോഗ്യമന്ത്രാലയം
ദില്ലി: ഗാംബിയയിലെ കുട്ടികളുടെ മരണത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മരുന്നുകള്‍ കയറ്റുമതിക്ക് വേണ്ടി മാത്രമാണ് നിര്‍മ്മിച്ചതെന്നും അവ ഇന്ത്യയില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച നാല് മരുന്നുകളുടെയും അതേ ബാച്ചിന്റെ സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നാമ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
പരിശോധന ഫലങ്ങള്‍ പുറത്തുവന്ന ശേഷം തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളില്‍ വ്യക്തത വരുത്തും. ഈ മരുന്നുകളാണ് മരണത്തിന് നയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധന നടത്താറുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഗാംബിയയിലെ കുട്ടികളുടെ മരണം എല്ലാ ഭൂഖണ്ഡങ്ങളിലും പ്രത്യേകിച്ച് ആഫ്രിക്കയിലേക്കും മരുന്നുകള്‍ വിതരണം ചെയ്യുന്ന ലോകത്തിന്റെ ഫാര്‍മസി എന്ന് വിളിക്കുന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കടുത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. അതേസമയം, പരിശോധനയില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മെയ്ഡന്‍ ഫാക്ടറികള്‍ സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ആരോഗ്യമന്ത്രി അനില്‍ വിജ് മുന്നറിയിപ്പ് നല്‍കി.
ഗാംബിയയില്‍ 66 കുട്ടികളാണ് ഈ മരുന്നുകള്‍ കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. അഞ്ച് വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് കഫ്സിറപ്പ് കഴിച്ച് മരണപ്പെട്ടത്. ഈ കഫ്സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈക്കോ, എഥിലിന്‍ ഗ്ലൈക്കോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ കഫ് സിറപ്പുകള്‍ കുട്ടികളുടെ വൃക്കകളെ ബാധിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.
അതേസമയം, മരുന്നിനെ കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തുന്നതായും ഇന്ത്യയിലെ അധികൃതരെ കാര്യം അറിയിച്ചിട്ടുണ്ടെന്നും, പരിശോധിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോം പറഞ്ഞു. ഈ കമ്പനിയുടെ നാല് കഫ്സിറപ്പുകള്‍ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഇതുവരെ മരുന്നിന്റെ സുരക്ഷയുടെയും നിലവാരത്തിന്റെയും കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ഗാംബിയയില്‍ വിതരണം ചെയ്ത മരുന്നുകളിലാണ് ഡയാതെലീന്‍ ഗ്ലൈക്കോളിന്റെയും ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
എന്നാല്‍ ഇവ മറ്റ് രാജ്യങ്ങളിലും വിതരണം ചെയ്തിട്ടുണ്ടെന്ന് ഗെബ്രിയെസൂസ് പറഞ്ഞു. മരുന്നിന്റെ വിതരണം നിര്‍ത്തിവെക്കണമെന്നും, ഇല്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാകുമെന്നും ലോകാരോഗ്യ സംഘന ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗാംബിയന്‍ സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications