കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവള്‍ അദ്ഭുതബാലിക!! പ്രായം നാലു മാസം മാത്രം, അതിജീവിച്ചത് ആറ് ഹൃദയാഘാതം!!

കുഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ്

  • By Manu
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ അദ്ഭുത ബാലികയായ വിദിഷയാണ് ഇപ്പോള്‍ പ്രധാന സംസാര വിഷയം. വെറും നാലു മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞ് താണ്ടിയ ബുദ്ധിമുട്ടുകള്‍ ഏവരെയും ഞെട്ടിക്കും. ജനിക്കുമ്പോള്‍ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന വിദിഷ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.

ദൈര്‍ഖ്യമേറിയ ശസ്ത്രക്രിയ

കടുത്ത ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ജനിച്ചപ്പോള്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ അല്ലാതെ മറ്റു വഴികളില്ലായിരുന്നു. 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കാണ് കുഞ്ഞ് വിധേയയാത്. മാര്‍ച്ച് 14നായിരുന്നു ഈ ദൈര്‍ഖ്യമേറിയ ശസ്ത്രക്രിയ.

ആറു ഹൃദയാഘാതങ്ങള്‍

ഹൃദയത്തിലെ തകരാറുകള്‍ പരിഹരിക്കാന്‍ ഇത്രയുമധികം ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കുഞ്ഞ് ഇപ്പോഴും സുരക്ഷിതയാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല. ശസ്ത്രക്രിയകള്‍ക്കു ശേഷം ആറു തവണ കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ഡിസ്ചാര്‍ജ് ചെയ്‌തേക്കും

വിനോദ്- വിശാഖ ദമ്പതികളുടെ മകളാണ് വിദിഷ. കഴിഞ്ഞ 2 മാസമായി മുംബൈയിലെ ബിജെ വാഡിയ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടേക്കുമെന്നാണ് സൂചന.

അഞ്ചു ലക്ഷം ബില്‍

അഞ്ചു ലക്ഷം രൂപയാണ് കുഞ്ഞിന്റെ ചികില്‍സയ്ക്കായി ഇതുവരെ ചെലവായത്. ഇതില്‍ 25,000 രൂപ മാത്രമേ അച്ഛനും അമ്മയ്ക്കും നല്‍കാന്‍ സാധിച്ചുള്ളൂ. ബാക്കിയുള്ള തുകയെല്ലാം പലരും സംഭാവന ചെയ്തതാണ്.

 കണ്ടെത്തിയത്

പ്രസവിച്ച് 45 ദിവസം കഴിഞ്ഞപ്പോഴാണ് വിദിഷയ്ക്കു ഗുരുതരമായ അസുഖമുണ്ടെന്ന് അമ്മ വിശാഖ പറഞ്ഞു. അന്ന് വിദിഷ ഛര്‍ദ്ദിക്കുകയും പിന്നീട് ബോധക്ഷയമുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് മകള്‍ക്കു ഗുരുതരമായ ഹൃദയ അസുഖമുണ്ടെന്നു മനസ്സിലായതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

English summary
4 month-old Vidisha is being called a "miracle baby" in the Parel hospital that has been her home for the last two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X