'ഐസിസില്‍ ചേരുന്നതെങ്ങനെ?' ... ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് ഇന്റര്‍നെറ്റില്‍ തിരഞ്ഞത്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ നജീബ് അഹമ്മദിനെ കാണാതായിട്ട് അഞ്ച് മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നജീബ് എവിടെയാണ് എന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

എന്നാല്‍ നജീബിന്റെ ലാപ് ടോപ്പില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. നജീബ് ഐസിസിനെ കുറിച്ച് ഇന്റര്‍നെറ്റില്‍ തുടര്‍ച്ചയായി തിരഞ്ഞിരുന്നത്രെ.

എന്നാല്‍ ദില്ലി പോലീസ് ഇക്കാര്യം ഔദ്യോഗികമായി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ നജീബിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം ഇപ്പോള്‍ ഇത്തരത്തിലുള്ളതാണ്.

നജീബിനെ കാണാതായത്

2016 ഒക്ടോബര്‍ 14 ന് ആണ് ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായത്. നജീബ് ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

എബിവിപിയുമായി

കാണാതാകുന്നതിന് മുമ്പ് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നതായി ആക്ഷേപമുണ്ട്. നജീബിന്റെ തിരോധാനത്തെ തുടര്‍ന്ന് ജെഎന്‍യുവില്‍ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം തന്നെ അരങ്ങേറിയിരുന്നു.

 ലാപ് ടോപ്പില്‍ നിന്നുള്ള വിവരങ്ങള്‍

നജീബ് അഹമ്മദിന്റെ ലാപ് ടോപ്പ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നജീബ് ഐസിസിനെ കുറിച്ച് ഇന്റര്‍ നെറ്റില്‍ തിരഞ്ഞിരുന്നത്രെ.

എങ്ങനെ ഐസിസില്‍ ചേരാം?

എങ്ങനെ ഐസിസില്‍ ചേരാം, ഐസിസിന്റെ പ്രത്യയ ശാസ്ത്രം, വീഡിയോകള്‍ തുടങ്ങിയവയെല്ലാം നജീബ് തിരഞ്ഞിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അങ്ങനെ തിരഞ്ഞിട്ടുണ്ടെങ്കില്‍ തെേന്നാ നജീബ് ഐസിസില്‍ ചേര്‍ന്നു എന്ന് പറയാന്‍ സാധിക്കുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

എല്ലാം അന്വേഷിക്കുന്നു

നജീബിന്റെ തിരോധാനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് മാത്രമാണ് ഇപ്പോള്‍ ദില്ലി പോലീസ് പറയുന്നത്. ഐസിസ് ബന്ധത്തെക്കുറിച്ചോ, ഇന്റര്‍നെറ്റിലെ തിരച്ചിലിനെ കുറിച്ചോ പോലീസ് ഔദ്യോഗികമായി ഒന്നും പുറത്ത് വിടുന്നില്ല.

English summary
In a major twist to the tale, the browsing history of missing JNU student Najeeb Ahmed shows that he had searched for the Islamic State on the internet.
Please Wait while comments are loading...