കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിസ്റ്റുമായി സ്വതന്ത്ര എംഎല്‍എ: ഹോളിക്ക് മുമ്പ് കമല്‍ നാഥ് സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉറപ്പെന്ന്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ നാടകത്തില്‍ പുതിയ വഴിത്തിരിവ്. കാണാതായ എംഎല്‍എ സുരേന്ദ്ര സിംഗ് ഷേരയാണ് പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. ഹോളിക്ക് മുമ്പ് താന്‍ കമല്‍നാഥ് സര്‍ക്കാരിലെ മന്ത്രിയാകുമെന്നാണ് സ്വതന്ത്ര എംഎല്‍എ പറയപ്പെടുന്നത്. തന്നെ തട്ടിക്കൊണ്ടുപോയതാണെന്നുള്ള വാദവും നേരത്തെ എംഎല്‍എ തള്ളിക്കളഞ്ഞിരുന്നു. ബുര്‍ഹാന്‍പൂരില്‍ നിന്നുള്ള എംഎല്‍എയായ സിംഗ് ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് ഭോപ്പാലില്‍ മടങ്ങിയെത്തിയത്.

ഇത് സ്വാഭാവിക നീതിയുടെ ലംഘനം.... മാധ്യമ വിലക്കില്‍ പ്രതികരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍!!ഇത് സ്വാഭാവിക നീതിയുടെ ലംഘനം.... മാധ്യമ വിലക്കില്‍ പ്രതികരിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍!!

ദില്ലിയില്‍ നിന്ന് രാജാ ഭോജ് വിമാനത്താവളത്തിലെത്തിയ സുരേന്ദ്ര സിംഗിനെ പബ്ലിക് റിലേഷന്‍സ് മന്ത്രി പിസി ശര്‍മയെത്തിയാണ് സ്വീകരിച്ചത്. തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച സിംഗ് കമല്‍ നാഥ് സര്‍ക്കാരിനെ പിന്തുണക്കുന്നത് തുടരുമെന്നാണ് വ്യക്തമാക്കിയത്. അതേ സമയം കമല്‍നാഥ് സര്‍ക്കാരില്‍ പ്രശ്നങ്ങളുണ്ടെന്ന ആരോപണവും എംഎല്‍എ നിരസിച്ചിരുന്നു.

mlasurendrasinghmadhyapradesh-

സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കാണാതായ ഹര്‍ദീപ് സിംഗ് ദാംഗ്, ബിസഹുലാല്‍ സിംഗ്, രഘുരാജ് കന്‍സാന എന്നിവരെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് എംഎല്‍എമാരെയും ബിജെപി തട്ടിക്കൊണ്ടുപോയി കര്‍ണാടകത്തില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ആരോപണം നിരസിച്ചിരുന്നു. നാല് ദിവസം ബെംഗളൂരുവില്‍ തങ്ങിയതിന് ശേഷമാണ് സിംഗ് മടങ്ങിയെത്തിയത്. ബെംഗളൂരു യാത്ര തികച്ചും വ്യക്തിപരമായിരുന്നുവെന്നാണ് സിംഗ് അവകാശപ്പെടുന്നത്.

തന്നെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങള്‍ നിരസിച്ച് സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ രണ്ട് തവണ അജ്ഞാതര്‍ വഴിമുടക്കിയെന്നും അതാണ് വിമാനം നഷ്ടമാകാന്‍ കാരണമായതെന്നുമാണ് വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
ബിജെപി നേതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം സിംഗ് ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരെ കുതിരക്കച്ചവടത്തിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിച്ചെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് എംഎല്‍എമാരെക്കുറിച്ചുള്ള വിവരങ്ങളോ ഇവരുടെ നിലപാടുകളെക്കുറിച്ചുള്ള സൂചനകളോ ഇതുവരെയും ലഭ്യമായിട്ടില്ല.

English summary
Missing' MLA Returns to Bhopal, Claims He Will be Made Minister Before Holi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X