സ്റ്റിറോയിഡുകളുടെ ദുരുപയോഗം കറുത്ത ഫംഗസ് ബാധ ഉയരാൻ കാരണമായി; എയിംസ് മേധാവി
ദില്ലി; മ്യൂക്കോർ മൈക്കോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധ പുതിയ അസുഖമല്ലെന്നും കൊവിഡ് രൂക്ഷമായതോടെയാണ് ഈ പൂപ്പൽ ബാധയും ഉയർന്നതെന്നും എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ. സ്റ്റിറോയിഡുകൾ ദുരുപയോഗം ചെയ്യുന്നതെന്നാണ് ഈ പൂപ്പൽ ബാധ ഉണ്ടാകാൻ കാണം. കൊവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

മ്യൂക്കോമൈക്കോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് അണുബാധ മ്യൂക്കോർ എന്ന ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്.വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം.. ഇവ മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ ,തലച്ചോറ് എന്നിവടങ്ങളിൽ ബാധിക്കാം. ഒരുപക്ഷേ കാഴ്ച നഷ്ടപ്പെടാൻ പോലും ഇത് കാരണമായേക്കും. ശ്വാസകോശത്തിലേക്കും ഇത് വ്യാപിച്ചേക്കുമെന്നും ഗുലേറിയ പറഞ്ഞു. ആളുകൾ ആശുപത്രികളിലെ അണുബാധ നിയന്ത്രണ രീതികളുടെ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫംഗസ്, ബാക്ടീരിയ എന്നിവ കൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞു.
ഫംഗസ്, ബാക്ടീരിയ എന്നിവ കൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആശുപത്രികളും രോഗികളും ഇതിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഗുലേറിയ പറഞ്ഞു.
പല സംസ്ഥാനങ്ങളിലും ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫംഗസിന്റെ സാന്നിധ്യം നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗിയെ രക്ഷിച്ചെടുക്കാനാകുമെന്നാണ് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications