Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; മറ്റൊരു നേതാവ് കൂടി പുറത്തേക്ക്, മുന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ...

ഷില്ലോങ്/ഐസ്വാള്‍: കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും ശാപമാണ് ആഭ്യന്തര കലഹവും ഗ്രൂപ്പ് പോരും. ഇന്ന് കാണുന്ന പല പാര്‍ട്ടികളും കോണ്‍ഗ്രസിലെ ഇത്തരം കലഹത്തില്‍ നിന്ന് രൂപംകൊണ്ടവയാണ്. പുതിയ സംഭവങ്ങളും മറിച്ചല്ല. ഗ്രൂപ്പ് പോര് കാരണം തന്നെയാണ് സ്വാധീനമേഖലകള്‍ കോണ്‍ഗ്രസിന് നഷ്ടമായതും.

ഇപ്പോള്‍ രാജ്യത്ത് ചുരുക്കം ചില ശക്തി കേന്ദ്രങ്ങളാണ് കോണ്‍ഗ്രസിന് ബാക്കിയുള്ളത്. അവിടെയാണ് പുതിയ പ്രശ്‌നങ്ങള്‍. മേഘാലയയിലും മിസോറാമിലും കലഹം രൂക്ഷമായിട്ടുണ്ട്. മേഘാലയയില്‍ മുന്‍ മുഖ്യമന്ത്രി പാര്‍ട്ടിവിട്ടുവെന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍ മിസോറാമില്‍ ആഭ്യന്തര മന്ത്രി രാജിവച്ചിരിക്കുകയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

 കോണ്‍ഗ്രസിന് ഭരണം

കോണ്‍ഗ്രസിന് ഭരണം

കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനങ്ങള്‍ ഇന്ന് കുറവാണ്. പഞ്ചാബും കര്‍ണാടകയും മിസോറാമും കോണ്‍ഗ്രസ് ഭരണത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മിസോറാം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

കുമ്മനം ഗവര്‍ണറായ മിസോറാം

കുമ്മനം ഗവര്‍ണറായ മിസോറാം

മിസോറാം ഏറെ കാലമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. ഇവിടെയുള്ള 40ല്‍ 34 സീറ്റിലും കോണ്‍ഗ്രസാണ് ജയിച്ചത്. ബിജെപിക്കോ മറ്റു പ്രമുഖ പാര്‍ട്ടികള്‍ക്കോ മിസോറാമില്‍ ശക്തിയില്ല. എന്നാല്‍ ബിജെപി നേതാവും മലയാളിയുമായ കുമ്മനം രാജശേഖരനാണ് മിസോറാം ഗവര്‍ണര്‍.

ആഭ്യന്തര മന്ത്രി രാജിവച്ചു

ആഭ്യന്തര മന്ത്രി രാജിവച്ചു

മിസോറാമില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിട്ടുണ്ട്. ആഭ്യന്തര മന്ത്രി ലാല്‍സിര്‍ ലിയാന രാജിവച്ചതിന്റെ കാരണവും കലഹം തന്നെ. ആഭ്യന്തര മന്ത്രി രാജിവച്ച കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം രാജിവച്ചിട്ടില്ലെന്നാണ് വിവരം.

ഡിസംബറില്‍ തിരഞ്ഞെടുപ്പ്

ഡിസംബറില്‍ തിരഞ്ഞെടുപ്പ്

ഡിസംബറിലാണ് മിസോറാമില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. താവി മണ്ഡലത്തില്‍ നിന്നാണ് ലാല്‍സിര്‍ലിയാന നിയമസഭയിലെത്തിയത്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാലാണ് മന്ത്രിപദവി രാജിവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

പാര്‍ട്ടി മാറുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍

സൈതുവാള്‍ ജില്ല രൂപീകരിക്കണമെന്ന് പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമാണ്. കോണ്‍ഗ്രസ് ഇക്കാര്യം അംഗീകരിച്ചതുമാണ്. എന്നാല്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മിസോറാം കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനാണ് ലാല്‍സിര്‍ലിയാന. ഇദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 രാജിയുടെ പശ്ചാത്തലം

രാജിയുടെ പശ്ചാത്തലം

റിപ്പോര്‍ട്ടുകള്‍ വന്ന ഉടനെ പാര്‍ട്ടി ലാല്‍സിര്‍ലിയാനയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കും മുമ്പാണ് അദ്ദേഹം മന്ത്രിപദവി രാജിവച്ചത്. ഉടന്‍ പാര്‍ട്ടിയും വിടുമെന്നാണ് വിവരം. മിസോറാമിലെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഇദ്ദേഹത്തിന്റെ രാജി. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍.

മുന്‍ മുഖ്യമന്ത്രി രാജിവച്ച ഞെട്ടല്‍മാറും മുമ്പ്

മുന്‍ മുഖ്യമന്ത്രി രാജിവച്ച ഞെട്ടല്‍മാറും മുമ്പ്

കഴിഞ്ഞദിവസം മേഘാലയയിലെ മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. മേഘാലയ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്ന ഡിഡി ലപാങ് ആണ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചായിരുന്നു ലപാങിന്റെ രാജി പ്രഖ്യാപനം.

സ്വാധീനമുള്ള സംസ്ഥാനം

സ്വാധീനമുള്ള സംസ്ഥാനം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ഇടമാണ് മേഘാലയ. ഇവിടെയുള്ള മുതിര്‍ന്ന നേതാവിന്റെ രാജി കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ദേശീയ നേതൃത്വത്തിന്റെ നയങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് ഡിഡി ലപാങ്.

രാഹുലിന്റെ നയങ്ങള്‍

രാഹുലിന്റെ നയങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ നയങ്ങളോടുള്ള ഇഷ്ടക്കേടാണ് രാജിക്ക് കാരണമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. നാല്‍പ്പത് വര്‍ഷത്തിലധികമായി അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ട്. ശക്തമായ നിലപാടുകള്‍ എടുക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു ലപാങ്. മേഘാലയയിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.

ഒതുക്കുന്നുവെന്ന് ആക്ഷേപം

ഒതുക്കുന്നുവെന്ന് ആക്ഷേപം

മുതിര്‍ന്ന നേതാക്കളെ ഒതുക്കുന്ന പുതിയ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് 84കാരനായ ഡിഡി ലപാങ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ കത്തില്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ഉണര്‍ത്തുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. ഇതില്‍ അഭിമാനമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഏറെ അവഗണന നേരിടുന്നുവെന്നും ലപാങ് വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു

സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പോലും പാര്‍ട്ടി അറിയിക്കുന്നില്ലെന്നും ലപാങ് പറയുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ലപാങ്. ഡിസംബറിലാണ് അദ്ദേഹത്തെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. രാജിവച്ചവര്‍ മേഘാലയ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ എന്‍പിപിയില്‍ ചേര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+