കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ശരിക്കും ഞെട്ടി.. നാല് ​എംഎല്‍എമാര്‍ക്ക് പുറമേ നിയമസഭാ സ്പീക്കറും ബിജെപിയില്‍

  • By Aami Madhu
Google Oneindia Malayalam News

അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങള്‍ മാത്രമാണ് കൈയ്യില്‍ ഉള്ളത്. പഞ്ചാബും മിസോറാനും. ഈ സംസ്ഥാനങ്ങള്‍ കൂടി കൈവിട്ടാല്‍ പിന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വേറെയില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ മോദിയും അമിത് ഷായും അരയും തലയും മുറുക്കി ഇറങ്ങിയതോടെ ഈ സംസ്ഥാനങ്ങളും കോണ്‍ഗ്രസിന് കൈവിട്ടേക്കുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്.

"ഇന്നല്ലേങ്കില്‍ നാളെ ഞങ്ങള്‍ ഈ പതിനെട്ട് പടികളും ചവിട്ടും"! സുരേഷ് ഗോപിക്ക് മുഖമടച്ച മറുപടി

2013 ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന മിസോറാമില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യങ്ങളാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമേ സ്പീക്കറും കൂടി ബിജെപി പാളയത്തില്‍ എത്തിയെന്നാണ് സൂചന. വിവരങ്ങള്‍ ഇങ്ങനെ

 കൂടുമാറ്റം

കൂടുമാറ്റം

തിരഞ്ഞെടുപ്പിനോടുത്ത് പാര്‍ട്ടി വിട്ട് കൂടുമാറ്റം നടക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഭരണതുടര്‍ച്ച ആഗ്രഹിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് ഞെട്ടിക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമായിരിക്കേയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് എംഎല്‍എമാരുടെ കൂട്ടരാജി.

 പ്രതിസന്ധി

പ്രതിസന്ധി

മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയും ആഭ്യന്ത്രമന്ത്രിയുമായ ആര്‍ ലാല്‍സിര്‍ലിയാന രാജിവെച്ചതോടെയാണ് കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. അദ്ദേഹത്തിന്‍റെ രാജി വലിയ പ്രതിസന്ധിയാലാണ് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചത്.മിസോറാം കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായിരുന്നു ലാല്‍സിര്‍ലിയാന.

 മത്സരിക്കും

മത്സരിക്കും

ഇതിന് പിന്നാലെ മുന്‍ മന്ത്രിമാരായ ലാല്‍റിന്‍ലിയാന സൈലോ, ബുദ്ധാധന്‍ ചക്മ, മിംഗ്ഡൈലോവ ഖിയാംഗ്തേ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്തേക്ക് പോയി. ലാല്‍സിര്‍ലിയാനയും സൈലോയും പ്രതിപക്ഷ പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ടിലേക്കായിരുന്നു പോയത്. അതേസമയം ചക്മ ബിജെപിയില്‍ ചേര്‍ന്നു. കിയാംഗ്ഡേ സ്വതന്ത്രമായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.

 കൊഴിഞ്ഞുപോക്ക്

കൊഴിഞ്ഞുപോക്ക്

2016ല്‍ അസമിലും 2017 ല്‍ മണിപ്പൂരിലും 2018 ല്‍ ത്രിപുരയിലും നേരിട്ട അതേ തരത്തിലുള്ള മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്കാണ് മിസോറാമിലും കോണ്‍ഗ്രസ് നേരിടുന്നത്
ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കള്‍ പോയത് ബിജെപിയിലേക്കായിരുന്നു.അത് തന്നെയാണ് ബിജെപിയെ ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താന്‍ സഹായിച്ചതും.

 കൂടിക്കാഴ്ച

കൂടിക്കാഴ്ച

ഇപ്പോള്‍ നിയമസഭാ സ്പീക്കറും ബിജെപിയില്‍ എത്തിയെന്നാണ് സൂചന. സ്പീക്കറായ ഹിപെയ്യയാണ് ബിജെപിയിലേക്ക് പോകുകയാണെന്ന് വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 ഔദ്യോഗിക വസതിയില്‍

ഔദ്യോഗിക വസതിയില്‍

ഐസ്വാളിലുള്ള ഹിമാന്തയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകള്‍ ഉണ്ട്.സിയഹ ജില്ലയിലെ പാലക് മണ്ഡലത്തില്‍ നിന്നുള്ള നേതാവാണ് ഹിപെയ്. ഇത്തവണയും അദ്ദേഹത്തിന് പാലക് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റും നല്‍കിയിരുന്നു.

 ഉറപ്പ് പാലിച്ചില്ല

ഉറപ്പ് പാലിച്ചില്ല

നേരത്തേ 70 കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ട് പോലും 81 കാരനായ ഹിപയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.മാര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിലെ ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

ചൊടിപ്പിച്ചു

ചൊടിപ്പിച്ചു

ഇതോടെ പ്രതിസന്ധിയിലായ സംസ്ഥാന നേതൃത്വം ഹിപയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന ആവശ്യം എഐസിസിക്ക് മുന്‍പില്‍ വെച്ചു.എന്നാല്‍ ഇത് ഹിപയെ ചൊടിപ്പിച്ചു.ഇതോടെയാണ് ഹിപെ ബിജെപിയിലേക്ക് പോകുകയാണെന്ന് വ്യക്താക്കിയത്.

സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

അതേസമയം ഹിപെ ബിജെപിയിലേക്ക് പോകുമെന്ന് ഏറെ കുറേ ഉറപ്പായ സാഹചര്യത്തില്‍ പാലക് മണ്ഡലത്തിലേക്ക് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ റിയാച്ച്ഹോയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 സ്ഥിരീകരിച്ചു

സ്ഥിരീകരിച്ചു

ഇതിനിടെ ഹിപെ തങ്ങള്‍ക്കൊപ്പമെത്തിയെന്ന് ബിജെപിയും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളിലുള്ള അതൃപ്തിയാണ് അദ്ദേഹത്തെ ബിജെപിയില്‍ എത്തിച്ചതെന്നും സീറ്റ് നല്‍കിയില്ലേങ്കിലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഹിപെ പറഞ്ഞതായി ബിജെപി വ്യക്തമാക്കി.

 ആധിപത്യം

ആധിപത്യം

മുഖ്യമന്ത്രി ലാല്‍ തന്‍ഹ്ലാവയുടെ ഏകാധിപത്യ മനോഭാവമാണ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. മുന്‍ മന്ത്രിമാര്‍ എല്ലാവരും തന്നെ തന്‍ഹ്ലാവയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. വരും ദിവസങ്ങളിലും നേതാക്കള്‍ കൊഴിഞ്ഞപോകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

ലോക്സഭാ തിരഞ്ഞെടുപ്പ്:ശബരിമലയും ചീറ്റി! ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് റിപ്ലബിക് ടിവി സര്‍വ്വേലോക്സഭാ തിരഞ്ഞെടുപ്പ്:ശബരിമലയും ചീറ്റി! ബിജെപി കേരളത്തില്‍ നിലംതൊടില്ലെന്ന് റിപ്ലബിക് ടിവി സര്‍വ്വേ

മരിച്ച അയ്യപ്പഭക്തന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്! തുടയെല്ല് പൊട്ടി രക്തസ്രാവമുണ്ടായിമരിച്ച അയ്യപ്പഭക്തന്‍റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്! തുടയെല്ല് പൊട്ടി രക്തസ്രാവമുണ്ടായി

English summary
Mizoram speaker meets Himanta, may join Bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X