കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും മറുപടി പറയേണ്ടി വരും'; പോലീസിനും കേന്ദ്രത്തിനുമെതിരെ സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ, അലിഡഗ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലില്‍. നിയമം പുനപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

'ജാമിയ മിലിയയിലും അലിഡഗഡ് മുസ്ലീം സര്‍വ്വകലാശലയും നടന്ന നരനായാട്ടിന്‍റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. ചീന്തിയ ഓരോ ചോരയ്ക്കും മറുപടി പറയേണ്ടി വരും', സ്റ്റാലിന്‍ പറഞ്ഞു. അതിനിടെ ജാമിലയ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും തിങ്കളാഴ്ച രാവിലെയോടെ പ്രതിഷേധത്തിന് ഇറങ്ങിയത്.

 stalin344

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും നടന്ന പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റവരും അല്ലാത്തതുമായ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ട് ധരിക്കാതെയാണ് സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ അണിനിരന്നിരിക്കുന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടത്.

Recommended Video

cmsvideo
Bhim leader Chandra Sekhar Azad supports Jamia protest | Oneindia Malayalam

ഞായറാഴ്ച വൈകീട്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രദേശവാസികളും ചേര്‍ന്ന് പീസ് മാര്‍ച്ച് എന്ന പേരില്‍ ദില്ലിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തകയായിരുന്നു. എന്നാല്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെ ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് സര്‍വ്വകലാശാലയിലേക്ക് പോലീസ് ഇരച്ചു കയറുകയായിരുന്നു. പോലീസ് അതിക്രമത്തിന്‍റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയക്കുന്നതിനായി പുലര്‍ച്ചെ 3.30 വരെ വിദ്യാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനം ഉപരോധിച്ചു. വിദ്യാര്‍ത്ഥികളെ വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

English summary
Mk stalin about Jamia protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X