• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ദിരയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്: പക്ഷെ നമ്മള്‍ തിരിച്ചു വന്നു,ആ ചരിത്രം ആവര്‍ത്തിക്കും

cmsvideo
  ആത്മവിശ്വാസം കൈവിടാതെ കോണ്‍ഗ്രസ് | #ElectionResults2019 | Oneindia Malayalam

  ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാജ്യമാകെ സഞ്ചരിച്ച് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു.

  'നിങ്ങളെന്നെ ബിജെപിയാക്കി' അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാംഭാഗം ഉടൻ പ്രതീക്ഷിക്കാം, കുറിപ്പ്

  രാജി വെക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ എഐസിസി നേതാക്കള്‍ നിരന്തരം ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി പിന്‍മാറുന്നത് ബിജെപിയെ കൂടുതല്‍ ശക്തരാക്കുന്നതിലേക്കും കോണ്‍ഗ്രസിന്‍റെ പതനത്തിലേക്കും നയിക്കുമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടേയും വിലയിരുത്തല്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

  പ്രതിസന്ധി

  പ്രതിസന്ധി

  ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ച് നില്‍കുകന്നതിനോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നേതാക്കന്‍മാരും തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാജി പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്

  എത്രയും വേഗം തീരുമാനിക്കു

  എത്രയും വേഗം തീരുമാനിക്കു

  പിന്‍ഗാമിയെ എത്രയും വേഗം തീരുമാനിക്കു എന്ന നിലപാടാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്. പകരം ആരു വേണമെന്ന പക്ഷെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പകരക്കാരനെ കണ്ടത്തേണ്ടത് താനല്ലെന്നും അത് പാര്‍ട്ടി ഒന്നിച്ചിരുന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നുമാണ് രാഹുലിന്‍റെ നിലപാട്.

  വിസമ്മതം

  വിസമ്മതം

  പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍ എന്നിവര്‍ രാഹുലിന്‍റെ വസതിയിലെത്തി ഇന്നലെ രണ്ടു മണിക്കൂറിലേറെ ചര്‍ച്ച നടത്തി. വൈകീട്ട് കെസി വേണുഗോപാല്‍ വീണ്ടും വസതിയിലെത്തിയെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ രാഹുല്‍ വിസമ്മതിച്ചു.

  അനുവദിക്കില്ല

  അനുവദിക്കില്ല

  രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നാണ് ദില്ലി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് അഭിപ്രായപ്പെട്ടത്. രാഹുലിന് പകരം ആളെ കണ്ടെത്തില്ലെന്നും രാജിവെക്കണമെന്ന ആവശ്യം തങ്ങള്‍ അംഗീകരിക്കില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

  ഇന്ദിരാഗാന്ധിയുടെ കാലത്തും

  ഇന്ദിരാഗാന്ധിയുടെ കാലത്തും

  ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ടെന്നും അന്നത്തെ പോലേതന്നെ പാര്‍ട്ടി ദേശീയ തലത്തില്‍ തിരിച്ചു വരുമെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഷീലാദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

  എംകെ സ്റ്റാലിന്‍

  എംകെ സ്റ്റാലിന്‍

  രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പാക്കാനുള്ള സമ്മര്‍ദ്ദവുമായി ഘടകകക്ഷി നേതാക്കളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളുടെ ഹൃദയം കവര്‍ന്നുവെന്നാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

  രാഹുലിന്‍റെ നേതൃത്വത്തില്‍

  രാഹുലിന്‍റെ നേതൃത്വത്തില്‍

  പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുവരാന്‍ രാഹുലിന്‍റെ നേതൃത്വം പാര്‍ട്ടി വേണം. പാര്‍ട്ടിയെ കെട്ടെപ്പടുക്കാനുള്ള ശ്രമം രാഹുലിന്‍റെ നേതൃത്വത്തില്‍ തുടരണം. തമിഴ്നാട്ടിലെ വന്‍ വിജയത്തിന് സഹായിച്ചതില്‍ രാഹുല്‍, സോണിയ എന്നിവരെ ഫോണില്‍ വിളിച്ച് സ്റ്റാലിന്‍ നന്ദി അറിയിച്ചു.

  ലാലു പ്രസാദ് യാദവ്

  ലാലു പ്രസാദ് യാദവ്

  കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചാല്‍ അത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാകുമെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. കോണ്‍ഗ്രസിനെ മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന ശക്തികളെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതാകും രാജി തീരുമാനമെന്നും ലാലു അഭിപ്രായപ്പെട്ടു.

  താല്‍ക്കാലിക വിരാമം

  താല്‍ക്കാലിക വിരാമം

  അതേസമയം പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമിട്ട് രാഹുല്‍ ഗാന്ധി മൂന്നോ നാലോ മാസങ്ങള്‍ക്കൂടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. പകരക്കാരനെ കണ്ടെത്തുന്നതുവരെ രാഹുല്‍ ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കുമെന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  സമൂലമായ മാറ്റങ്ങള്‍

  സമൂലമായ മാറ്റങ്ങള്‍

  കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധി മുന്നിട്ടറങ്ങി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി സംവിധാനത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുമെന്നും കോണ്‍ഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുലിനെ തന്നെ അധ്യക്ഷനായി നിര്‍ത്തി പുതിയ വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയമിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ സജീവമാണ്.

  English summary
  mk stalin and sheila dikshit requests rahul not to resign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X