Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടേല്‍ പ്രക്ഷോഭം; അഹമ്മദാബാദിലും സൂറത്തിലും ഇന്റര്‍നെറ്റിന് വിലക്ക്

മെഹ്‌സാന: പട്ടേല്‍ സമുദായ സംഘടന പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നടത്തിയ റാലിയില്‍ സംഘര്‍ഷം. പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ ജയില്‍ മോടിതനാക്കണമെന്നാവശ്യപെട്ടാണ് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി റാലി നടത്തിയത്.

സംഘടന നേതാവ് ലാല്‍ജി പട്ടേലടക്കം ഇരുപത്തിനാലോളം പേര്‍ക്കും നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ജയില്‍ നിറക്കല്‍ സമരത്തില്‍ 5,000 പട്ടേല്‍ പ്രക്ഷോഭകരാണ് പങ്കെടുത്തത്. സൂറത്തില്‍ ഏകദേശം 500 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

Hardik Patel

സംഭവത്തെ തുടര്‍ന്ന് ഗുജറാത്തിലെ മെഹ്‌സാനയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഹമ്മദാബാദ്, സൂറത്ത്, ഗുജറാത്തിലെ മറ്റ് രണ്ട് പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍-ഇന്റര്‍നെറ്റ് സേവനം തടഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കിംവദന്തികള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്.

പട്ടേല്‍ സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി കഴിഞ്ഞ ഒരു വര്‍ഷമായി സമരങ്ങള്‍ നടത്തി വരികയാണ്. സമരത്തിന് നേതൃത്വം കൊടുത്ത് 23കാരനായ ഹാര്‍ദിക് പട്ടേലിനെ രാജ്യദ്രോഹ കുറ്റത്തിന് കഴിഞ്ഞ ഒക്ടോബറിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

റാലി തടഞ്ഞ പോലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തി ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. റാലി നടത്താനുള്ള അനുവാദം പ്രകടനക്കാര്‍ക്ക് നിഷേധിച്ചിരുന്നതായി ജില്ലാ കലക്ടര്‍ ലോചന്‍ സെഹ്‌റ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+