കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരു ചരമദിനം; കശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റ് നിയന്ത്രണം

Google Oneindia Malayalam News

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു ചരമദിനത്തോട് അനുബന്ധിച്ച് കശ്മീരില്‍ ഇന്റര്‍നെറ്റ് സസ്‌പെന്റ് ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ദിവസങ്ങള്‍ക്ക് മുമ്പാണ് പുനസ്ഥാപിച്ചത്. ഇപ്പോള്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തി.

Ind

ഇത് താല്‍ക്കാലികമാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഘടനവാദികള്‍ ഞായറാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ക്രമസമാധാനനില തകരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. അതേസമയം, വൈകീട്ട് ചില മേഖലകളില്‍ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങി.

ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയ 2ജി ഇന്റര്‍നെറ്റ് സര്‍വീസ് ജനുവരി 25നാണ് കശ്മീരില്‍ പുനസ്ഥാപിച്ചത്. അഞ്ച് മാസത്തിലധികം കശ്മീരില്‍ ഇന്റര്‍നെറ്റ് ലഭിച്ചിരുന്നില്ല. അഫ്‌സല്‍ ഗുരുവിന്റെ ചരമദിനത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ച് ജെകെഎല്‍എഫിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കശ്മീരില്‍ നിരോധിച്ച സംഘടനയാണ് ജെകെഎല്‍എഫ്.

അടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനംഅടിയൊഴുക്കില്‍ അടിതെറ്റി ദില്ലിയില്‍ ബിജെപി; പ്രതീക്ഷിച്ച വോട്ടുകള്‍ മറുകണ്ടം ചാടി, ഇനി മൗനം

2001ലെ പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 2013ലാണ് ദില്ലി തിഹാര്‍ ജയിലില്‍ ഗുരുവിനെ തൂക്കിലേറ്റിയത്. ജെകെഎല്‍എഫിന്റെ പത്രക്കുറിപ്പ് പരസ്യമാക്കിയതിന് രണ്ടു മാധ്യമപ്രവര്‍ത്തകരെ പോലീസ് വിളിച്ചുവരുത്തി. അഞ്ചുമണിക്കൂറിന് ശേഷം ഇവരെ വിട്ടയച്ചു. ചൊവ്വാഴ്ചയും ജെകെല്‍എഫ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘടനയുടെ സ്ഥാപകന്‍ മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെ ചരമദിനത്തോടനുബന്ധിച്ചാണിത്. മഖ്ബൂല്‍ ഭട്ടിനെ 1984ലാണ് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. ജയിലിനകത്ത് തന്നെ മൃതദേഹം സംസ്‌കരിച്ചു.

English summary
Mobile Internet Snapped in Kashmir on Afzal Guru's Death Anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X