മൊബൈല്‍ ജാമര്‍, സുരക്ഷാ വലയം;എംഎല്‍എമാരെ കൂടെനിര്‍ത്താന്‍ തന്ത്രങ്ങള്‍ പലത്,ഇതിലും ഭേദം ജയില്‍!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: എഡിഎംകെ എംഎല്‍എ ഒ പനീര്‍ശെല്‍വുമായി ബന്ധം പുലര്‍ത്തുന്നത് തടയുന്നതിനായി എംഎല്‍മാരെ ആഡംബര റിസോര്‍ട്ടില്‍ തടവിലാക്കിയ വാര്‍ത്ത കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്നിരുന്നു. മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ച് വൈഫൈ കണക്ഷനുള്‍പ്പെടെ വിച്ഛേദിച്ചാണ് എംഎല്‍മാരെ തടവിലാക്കിയിട്ടുള്ളതെന്നും കനത്ത സുരക്ഷാ വലയത്തിനുള്ളിലാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളതെന്നുമാണ് ഒടുവില്‍ പുറത്തുവന്ന കണ്ടെത്തലുകള്‍.

ശശികല ആഡംബര റിസോര്‍ട്ടില്‍ തടവിലാക്കിയിട്ടുള്ള എംഎല്‍എമാര്‍ക്ക് ടിവി കാണുന്നതിനോ ഫോണില്‍ ബന്ധപ്പെടുവാനോ സാധിയ്ക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിസോര്‍ട്ടില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിയ്ക്കുകയും

എന്തും കളിയ്ക്കും ചിന്നമ്മ റെഡി

എന്തും കളിയ്ക്കും ചിന്നമ്മ റെഡി

മുഖ്യമന്ത്രിയായി അവരോധിയ്ക്കപ്പെടുന്നതിനായി പിന്തുണ ലഭിയ്ക്കുന്നതിനായി എംഎല്‍മാരെ തടവിലാക്കിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് വ്യാഴാഴ്ചയാണ്. വൈഫൈ കണക്ഷന്‍ വിച്ഛേദിയ്ക്കുകയും ചെയ്തതായും ഇന്റര്‍നെറ്റ് കണക്ഷന്‍ പൂര്‍ണ്ണമായി ഇല്ലാതാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഭക്ഷണത്തിന് മാത്രം

ഭക്ഷണത്തിന് മാത്രം

റിസോര്‍ട്ടില്‍ രഹസ്യമായി താമസിപ്പിച്ചിട്ടുള്ള എംഎല്‍മാരെ ഭക്ഷണം കഴിയ്ക്കുന്നതിന് വേണ്ടി മാത്രമാണ് റസ്റ്റോറന്റിലെ പൊതു സ്ഥലത്തേയ്ക്ക് പോകാന്‍ അനുവദിക്കുന്നത്. ശേഷിയ്ക്കുന്ന സമയത്ത് മുറിയ്ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബങ്ങള്‍ക്ക് അറിയാം

കുടുംബങ്ങള്‍ക്ക് അറിയാം

എംഎല്‍മാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് കുടുബാംഗങ്ങളെ വിവരമറിയിച്ചതായും അവരുടെ സുരക്ഷയ്ക്ക് വേണ്ടി കുടുംബങ്ങള്‍ ഈ നീക്കത്തെ പിന്തുണയ്ക്കുകയാണെന്നും പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

റിസോര്‍ട്ട് ജീവനക്കാരുടെ കസ്റ്റഡിയില്‍

റിസോര്‍ട്ട് ജീവനക്കാരുടെ കസ്റ്റഡിയില്‍

വരാന്തയില്‍ക്കൂടി റോന്തുചുറ്റുന്ന റിസോര്‍ട്ട് ജീവനക്കാരുടെ കര്‍ശന നിരീക്ഷണത്തിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിട്ടുള്ളത്. എംഎല്‍എമാരുടെ മുറിയ്ക്ക് ചുറ്റും റോന്തുചുറ്റുന്ന റിസോര്‍ട്ട് ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തത് ്ക്ക് വഴക്കിനും വഴിവെച്ചിരുന്നു.

വിഭവസമൃദ്ധമായ ആഹാരം

വിഭവസമൃദ്ധമായ ആഹാരം

റിസോര്‍ട്ട് കഴിഞ്ഞ ദിവസം വിഭവ സമൃദ്ധമായ ബുഫേ പ്രഭാതഭക്ഷണമാണ് എംഎല്‍എമാര്‍ക്ക് നല്‍കിയത്. വിവിധയിനം മീനുകള്‍, ഇറച്ചികള്‍, റൈസുകള്‍, താലി മീല്‍സ്, ഡെസേര്‍ട്ടുകള്‍ എന്നിങ്ങനെയായിരുന്നു മെനു.

എംഎല്‍മാര്‍ നിരാഹാരത്തില്‍

എംഎല്‍മാര്‍ നിരാഹാരത്തില്‍

പാര്‍ട്ടി എംഎല്‍എമാരെ ശശികല ൗസ്റ്റ് കോസ്റ്റ് റോഡിലുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവര്‍ നിരാഹാര സമരത്തിലാണെന്നുമുള്ള ആരോപണവുമായി പനീര്‍ശെല്‍വം വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.

സുരക്ഷയ്ക്ക് പാര്‍ട്ടി ഗുണ്ടകളോ

സുരക്ഷയ്ക്ക് പാര്‍ട്ടി ഗുണ്ടകളോ

റിസോര്‍ട്ട് ജീവനക്കാരെ മാറ്റി എംഎല്‍എമാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ശശികലയെ പിന്തുണയ്്ക്കുന്നവരെയാണ് നിയമിച്ചിട്ടുള്ളത്. ആളുകള്‍ അകത്തേയ്ക്ക് എത്തുന്നതും പുറത്തുകടക്കുന്നതും തടയുന്നതിനാണ് ഈ നീക്കം.

English summary
Sasikala supporters have replaced resort security guards and are barring people from entering or leaving. Resort security have been relegated to duties inside the resort building itself. Apart from mobile jammers and the WiFi being turned off, landed internet/Ethernet wires have also been deactivated.
Please Wait while comments are loading...