Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ട്വിസ്റ്റ്! നടി ശിഖയുടെ ആത്മഹത്യാക്കുറിപ്പ് എവിടെ? ആരാണ് ഡോ. വിജയ് ശങ്കര്‍?

മുംബൈ: ബോളിവുഡ് നടിയും മോഡലുമായ ശിഖ ജോഷി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് വെര്‍സോവ പോലീസ്. ശിഖയുടെ കൂട്ടുകാരിയായ മധു ഭാരതിയുടെ മൊഴിയും ഇത് തന്നെയാണ് പറയുന്നത്. എന്നാല്‍ ശിഖയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ഇനിയും കിട്ടിയിട്ടില്ല. ശിഖയെ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഒരാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ആത്മഹത്യാക്കുറിപ്പ് എഴുതേണ്ടതായിരുന്നു എന്ന് കരുതുന്നവരുണ്ട്.

ആശുപത്രിയിലേക്ക് പോകുന്നതിനിടെ കൂട്ടുകാര്‍ ശിഖയുടെ മരണമൊഴി ഓഡിയോയില്‍ പകര്‍ത്തിയായി റിപ്പോര്‍ട്ടുണ്ട്. മുന്‍പ് തന്നെ പീഡിപ്പിച്ചിരുന്ന കോസ്മറ്റിക് സര്‍ജന്‍ വിജയ് ശങ്കറിന്റെ പേര് ശിഖ ഈ മൊഴിയില്‍ പറഞ്ഞിട്ടുണ്ടത്രെ. എന്നാല്‍ കുളിമുറി തള്ളിത്തുറന്ന് കൂട്ടുകാര്‍ അകത്ത് കടക്കുമ്പോള്‍ ശിഖ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കില്‍ എങ്ങനെയാണ് അവര്‍ ശിഖയുടെ മരണമൊഴി പകര്‍ത്തുക?

സംശയമാണ്

സംശയമാണ്

ശിഖയുടെ മരണമൊഴി തങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പോലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നാണ് മധു ഭാരതിയും കൂട്ടുകാരും പറയുന്നത്. എന്നാല്‍ ഈ ഓഡിയോ ക്ലിപ് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല.

ആത്മഹത്യാക്കുറിപ്പില്ലാത്തത് സംശയം കൂട്ടുന്നു

ആത്മഹത്യാക്കുറിപ്പില്ലാത്തത് സംശയം കൂട്ടുന്നു

ഓഡിയോ ക്ലിപ്പിലൂടെ പേര് പറയുന്നതിലും എത്രയോ എളുപ്പമായിരുന്നു ശിഖയ്ക്ക് ഒരു കുറിപ്പ് എഴുതിവെക്കുന്നത്. ഡോക്ടര്‍ വിജയശങ്കറുടെ പേര് എന്തുകൊണ്ടാണ് ശിഖ കുറിപ്പിലൂടെ പറയാതിരുന്നത് എന്ന് പോലീസ് അന്വേഷിക്കും.

ശിഖയ്‌ക്കെതിരെ പോലീസ് കേസുണ്ട്

ശിഖയ്‌ക്കെതിരെ പോലീസ് കേസുണ്ട്

വിജയ് ശങ്കറിന്റെ വീടിന് കല്ലെറിഞ്ഞ ശിഖയ്‌ക്കെതിരെ പോലീസ് നടപടിയും ഉണ്ടായിട്ടുണ്ട്. ശിഖയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് 2011 ല്‍ വിജയ് ശങ്കറിനെതിരെ ശിഖ പോലീസില്‍ പരാതി നല്‍കിയിരുന്നു.

വിവരം അറിയിച്ചത് അയല്‍ക്കാര്‍

വിവരം അറിയിച്ചത് അയല്‍ക്കാര്‍

കൂട്ടുകാര്‍ ശിഖയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അയല്‍ക്കാരാണത്രെ പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് ശിഖയുടെ ദില്ലിയിലുള്ള 19 കാരിയായ മകളെ അപകടവിവരം അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+