മോദിയുടെ മുഖംമൂടി വലിച്ച് കീറി പ്രകാശ് രാജ്! മോദി വലിയ നടൻ, ദേശീയ പുരസ്‌ക്കാരങ്ങള്‍ വലിച്ചെറിയുന്നു!

  • Posted By: Anamika
Subscribe to Oneindia Malayalam

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. സംഘപരിവാറിനെതിരെ നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയ്ക്ക് പിന്നില്‍ വലത് ശക്തികളാണ് എന്നാണ് സംശയിക്കപ്പെടുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അണികളാകട്ടെ ആ മരണം ആഘോഷിക്കുകയും ചെയ്യുന്നു. മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

ആലപ്പുഴയിൽ പാവപ്പെട്ട രോഗികളെ വെട്ടിലാക്കി.. ഗൂഢാലോചനയ്ക്ക് പിന്നാലെ മഞ്ജു വാര്യർക്കെതിരെ ആരോപണം

പ്രതികരിക്കുന്ന നടന്മാർ

പ്രതികരിക്കുന്ന നടന്മാർ

കമലഹാസനും പ്രകാശും രാജും അടക്കമുള്ള തമിഴ് താരങ്ങള്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെ പോലെ അല്ല. സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിക്കാന്‍ തക്ക നട്ടെല്ല് ഉള്ളവരാണ്. കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നടന്‍ പ്രകാശ് രാജ്.

മിണ്ടാട്ടമില്ലാതെ മോദി

മിണ്ടാട്ടമില്ലാതെ മോദി

സംഘികള്‍ ഒഴികെ രാജ്യം മുഴുവന്‍ അനുശോചിച്ച കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം ഒന്നും ഇതുവരെ മിണ്ടിയട്ടില്ല. പോര്‍ച്ചുഗലിലെ കാട്ടുതീയ്ക്ക് അനുശോചനം രേഖപ്പെടുത്തുന്ന മോദി സ്വന്തം നാട്ടിലെ കാര്യങ്ങള്‍ കാണുന്നില്ലെന്ന വിമര്‍ശനം നേരത്തെ തന്നെയുണ്ട്.

ഗൗരി ലങ്കേഷിന്റെ കൊലപാതകം

ഗൗരി ലങ്കേഷിന്റെ കൊലപാതകം

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മോദി തുടരുന്ന മൗനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ടാണ് പ്രകാശ് രാജ് രംഗത്ത് വന്നിരിക്കുന്നത്. മോദി ഈ നിശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച 5 ദേശീയ പുരസ്‌ക്കാരങ്ങളും തിരികെ നല്‍കുമെന്നാണ് പ്രകാശ് രാജ് വ്യക്തമാക്കിയിരിക്കുന്നത്.

തന്നെക്കാളും വലിയ നടൻ

തന്നെക്കാളും വലിയ നടൻ

മോദി തന്നെക്കാളും വലിയ നടനാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. അതിനാല്‍ തനിക്ക് ലഭിച്ച ദേശീയ പുരസ്‌ക്കാരങ്ങള്‍ മോദിക്ക് നല്‍കാം. ബെംഗളൂരുവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

ശ്രദ്ധ തിരിക്കാൻ ശ്രമം

ശ്രദ്ധ തിരിക്കാൻ ശ്രമം

അടിയന്തരമായി പരിഹരിക്കേണ്ട പല വിഷയങ്ങളും രാജ്യത്തുണ്ട്. എന്നാല്‍ നിസ്സാര വിഷയങ്ങളില്‍ സമയം കളയുകയാണ് നമ്മള്‍. സുപ്രധാന വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കാണാതെ പോകരുത്.

അധികാരം തെറ്റായ കൈകളിൽ

അധികാരം തെറ്റായ കൈകളിൽ

രാജ്യത്തിന്റെ അധികാരം തെറ്റായ കൈകളിലാണ് നമ്മള്‍ ഏല്‍പ്പിച്ചത് എന്നും പ്രകാശ് രാജ് പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പിടികൂടുകയോ പിടികൂടാതിരിക്കുകയോ ചെയ്യാം.

ആ മരണം അവർ ആഘോഷിക്കുന്നു

ആ മരണം അവർ ആഘോഷിക്കുന്നു

പക്ഷേ ഒരു വിഭാഗം ആളുകള്‍ ഗൗരിയുടെ മരണം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്. അത് മറ്റാരുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണ് എന്നും പ്രകാശ് രാജ് പറഞ്ഞു.

കണ്ണടച്ച് പ്രധാനമന്ത്രി

കണ്ണടച്ച് പ്രധാനമന്ത്രി

സ്വന്തം അനുയായികളുടെ ഈ ആഘോഷപ്രകടനത്തിന് നേരെ മോദി കണ്ണടയ്ക്കുന്നത് ഒരു നടന്‍ സ്വന്തം ആരാധകരെ തൃപ്തിപ്പെടുത്താന്‍ അഭിനയിക്കുന്നത് പോലെയാണ്. ഇത്തരം ആഘോഷക്കാരെ ട്വിറ്ററില്‍ മോദി ഫോളോ ചെയ്യുക പോലും ചെയ്യുന്നുവെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

അസഹിഷ്ണുത വർധിക്കുന്നു

അസഹിഷ്ണുത വർധിക്കുന്നു

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നേരത്തെയും വലിയ വിമര്‍ശനം പ്രകാശ് രാജ് ഉന്നയിച്ചു. രാജ്യത്ത് അസഹിഷ്ണുത വലിയ തോതില്‍ വര്‍ധിക്കുകയാണ് എന്നാണെന്നും ഇതാണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നും പ്രകാശ് രാജ് ചോദിക്കുകയുണ്ടായി.

പുരസ്ക്കാരങ്ങൾ തിരികെ നൽകാം

പുരസ്ക്കാരങ്ങൾ തിരികെ നൽകാം

കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ- ഫാസിസ്റ്റ് നിലപാടുകള്‍ക്ക് എതിരെ നേരത്തെ എഴുത്തുകാര്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കുകയും മാധ്യമപ്രവര്‍ത്തകര്‍ പുരസ്‌കാരം സ്വീകരിക്കാതെ വിട്ടുനില്‍ക്കുകയുമുണ്ടായിട്ടുണ്ട്. വീണ്ടും അത്തരമൊരു പ്രതിഷേധത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

English summary
Prakash Raj against PM’s silence on his ‘followers’ celebrating the murder of journalist Gauri Lankesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്