കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

Google Oneindia Malayalam News

ദില്ലി: ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂലങ്കഷമായ ചര്‍ച്ചകള്‍ നടക്കുമ്പോളും പാര്‍ട്ടിയോ നേതാക്കളോ ഒരക്ഷരം വിട്ടുപറഞ്ഞിരുന്നില്ല.

പ്രധാനമന്ത്രി പദത്തിനൊപ്പം പെന്‍ഷന്‍, ആണവോര്‍ജം, സ്‌പേസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, നയപരമായ കാര്യങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ നരേന്ദ്ര മോദി നേരിട്ട് കൈകാര്യം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് മോദി മന്ത്രിസഭയുടെ ആദ്യയോഗം ചേരും. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളെയും അവരുടെ വകുപ്പുകളും ചുവടെ.

modi

രാജ്‌നാഥ് സിംഗ് - ആഭ്യന്തരം
സുഷമ സ്വരാജ് - വിദേശകാര്യം
അരുണ്‍ ജെയ്റ്റ്ലി - ധനകാര്യവും പ്രതിരോധവും
വെങ്കയ്യ നായിഡു - നഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലമെന്ററി കാര്യം
ഡി വി സദാനന്ദ ഗൗഡ - റെയില്‍വെയ്‌സ്
നിതിന്‍ ഗഡ്കരി - ഗതാഗതം, ദേശീയപാത, ഷിപ്പിംഗ്
ഡോ. നജ്മ ഹെപ്ത്തുള്ള - ന്യൂനപക്ഷകാര്യം
ഉമാഭാരതി - ജലവിഭവം, ഗംഗാ പുനരുദ്ധാരണം.
ഗോപിനാഥ് മുണ്ടെ - ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം
കല്‍രാജ് മിശ്ര - മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്.
മേനകാ ഗാന്ധി - വനിതാ ശിശുക്ഷേമം.
എച്ച്. അനന്ത്കുമാര്‍ - വളം, രാസവസ്തു വകുപ്പ്.
രവിശങ്കര്‍ പ്രസാദ് - നിയമം, നീതിനിര്‍വഹണം, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി.
സ്മൃതി ഇറാനി - മാനവവിഭവശേഷി
ഡോ. ഹര്‍ഷവര്‍ധന്‍ - ആരോഗ്യം
താവര്‍ചന്ദ് ഗെലോട്ട് - സാമൂഹ്യക്ഷേമം.
രാംവിലാസ് പാസ്വാന്‍ - ഭക്ഷ്യ, പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്.
അശോക് ഗജപതി രാജു- വ്യോമഗതാഗതം.
ആനന്ദ് ഗീഥെ - ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
ഹര്‍സിമ്രത് കൗര്‍ - ഭക്ഷ്യസംസ്‌കരണ വ്യവസായം.
നരേന്ദ്രസിങ് തോമര്‍ - ഖനി, സ്റ്റീല്‍, തൊഴില്‍.
ജുവല്‍ ഓറം - ആദിവാസി ക്ഷേമം.
രാധാമോഹന്‍ സിംഗ് - കൃഷി.

സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിമാര്‍
ജനറല്‍ വി കെ സിംഗ് - വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം.
ഇന്ദര്‍ജിത്ത് റാവു സിംഗ് - ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍ഹണം, പ്രതിരോധം.
സന്തോഷ് ഗാംഗ് വാര്‍ - ടെക്‌സ്‌റ്റൈല്‍സ് (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം, ജലവിഭവ വികസനം, റിവര്‍ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം.
ശ്രീപദ്‌റാവു നായിക് - സംസ്‌കാരം, ടൂറിസം,
ധര്‍മേന്ദ്ര പ്രധാന്‍ - പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല).
സര്‍വാനന്ദ് സോനോവാള്‍ - യുവജനകാര്യം, സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല).
പ്രകാശ് ജാവദേക്കര്‍ - (വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാര്‍ലമെന്ററി കാര്യം.
പീയുഷ് ഗോയല്‍ - ഊര്‍ജം (സ്വതന്ത്ര ചുമതല), കല്‍ക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (സ്വതന്ത്ര ചുമതല).
ഡോ. ജിതേന്ദ്രസിംഗ് - ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്.
നിര്‍മല സീതാരാമന്‍ - വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല).

സഹമന്ത്രിമാര്‍
ജി. എം. സിദ്ധേശ്വര - വ്യോമഗതാഗതം.
മനോജ് സിന്‍ഹ (റെയില്‍വേസ്).
നിഹാല്‍ചന്ദ് - (രാസവളം, രാസ്‌വസ്തു.
ഉപേന്ദ്ര കുശ്‌വാഹ - ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷന്‍.
പൊന്‍ രാധാകൃഷ്ണന്‍ - ഹെവി ഇന്‍സ്‌സ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
കിരണ്‍ റിജിജു ആഭ്യന്തരം.
കൃഷന്‍ പാല്‍ - ഗതാഗതം, ദേശീയപാത, ഷിപ്പിംഗ്
ഡോ. സഞ്ജീവ് ബന്യാല്‍ - കൃഷി, ഭക്ഷ്യ സംസ്‌കരണം.
മാന്‍സുക്ഭായ് വാസവ - ആദിവാസിക്ഷേമം.
റാവു സാബ് ധന്‍വേ - കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം,
വിഷ്ണു ദേവ് സായ് - ഖനി, സ്റ്റീല്‍, തൊഴില്‍
സുദര്‍ശന്‍ ഭഗത് - സാമൂഹ്യക്ഷേമം.

English summary
Modi Cabinet: List of ministers with portfolios
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X