Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഇന്ത്യയുടെ പ്രതിനിധിയല്ലെന്ന് ഖുര്‍ഷിദ്

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യയില്‍ അമേരിക്കന്‍ സ്ഥാനപതിയായ നാന്‍സി പവല്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മോദി ഇന്ത്യന്‍ പ്രതിനിധിയായിട്ടല്ല കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതെന്ന്‌ വിദേശകാര്യ വകുപ്പ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ പരത്തും എന്ന സാഹചര്യത്തിലാണ് ഖുര്‍ഷിദിന്റെ പ്രതികരണം.

2002 ലെ ഗുജറാത്ത് കലാപത്തിനു ശേഷം അമേരിക്ക മോദിയുടെ വിസ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇപ്പോള്‍ മോദിക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം പതിമൂന്നിന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലും മോദിയും അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. അല്ലാതെ ഒരിക്കലും ഇന്ത്യയുടെ പ്രതിനിധിയായല്ല കൂടിക്കാഴ്ച- ഖുര്‍ഷിദ് വ്യക്തമാക്കി.

salman-khurshid

ഗാന്ധിനഗറില്‍ വെച്ച് മോദിയുമായി പവല്‍ കൂടിക്കാഴ്ച നടത്തുമെന്ന് യു എസ് എംബസി വക്താവ് തന്നെയാണ് അറിയിച്ചത്. ഗോധ്ര കലാപത്തെ തുടര്‍ന്ന് മോദിയ്ക്ക് വിസ നിഷേധിച്ച അമേരിക്ക കുറച്ചുനാള്‍ മുമ്പ് വിസയ്ക്ക് അപേക്ഷിക്കാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും മോദിക്ക് ഏര്‍പ്പെടുത്തിയ വിസ വിലക്ക് 2013 ല്‍ പിന്‍വലിച്ചിരുന്നു. 2005 ലാണ് അമേരിക്ക ആദ്യമായി മോദിക്ക് വിസ നിഷേധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+