കശ്മീർ വിഭജന ബിൽ; അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി, അനീതി തുറന്നു കാട്ടി
ദില്ലി: ജമ്മു കശ്മീർ വിഭജന ബിൽ ലോക്സഭയിൽ പാസായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവയാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയത്. കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള ബിൽ രാജ്യസഭയും പാസാക്കി.
61നെതിരെ 125 പേരുടെ പിന്തുണയുമായാണ് ബിൽ പാസായത്. ബിൽ പാസായി രാജ്യസഭ പിരിഞ്ഞതിന് പിന്നാലെ അമിത് ഷായുടെ തോളിൽ തട്ടി അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വിഭജന ബില്ലിന്മേൽ രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം വിപുലവും കൃത്യവുമായിരുന്നു. കഴിഞ്ഞ കാലത്തെ അനീതികളെ ഇത് കൃത്യമായി ഉയർത്തിക്കാട്ടുകയും സർക്കാരിന്റെ കാഴ്ചപ്പാടുകൾ കൃത്യമായി ജമ്മു കശ്മീരിലെ സഹോദരി-സഹോദരന്മാർക്ക് മനസിലാക്കി നൽകാനും അമിത് ഷായ്ക്ക് സാധിച്ചുവെന്നും മോദി ട്വീററ് ചെയ്തു.

കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനാണ് നടപടിയെന്നാണ് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ അമിത് ഷാ വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 കശ്മീരിന്റെ വികസനത്തെ പിന്നോട്ടടിച്ചെന്നും ഭീകരവാദവും, അഴിമതിയും ദാരിദ്രവും വർദ്ധിക്കുകയാണ് ഇതുമൂലം ഉണ്ടായതെന്നും അമിത് ഷാ പറഞ്ഞു. താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധിച്ചാൽ സംസ്ഥാന പദവി തിരികെ നൽകുമെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് ജമ്മു കശ്മീരിലെ വിഭജിക്കുന്നത്. കശ്മീരിൽ നിയമസഭയുണ്ടായിരിക്കും എന്നാൽ ലഡാക്കിൽ നിയമസഭയില്ല. തൃണമൂൽ കോൺഗ്രസും എൻസിപിയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നപ്പോൾ ജെഡിയു ബില്ലിനെതിരായി വോട്ട് ചെയ്തു. ആം ആദ്മിയും ടിഡിപിയും ബില്ലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications