കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍; നോ ഫൈവ് സ്റ്റാര്‍ സെമിനാര്‍, നോ ഫസ്റ്റ്ക്ലാസ് യാത്ര

Google Oneindia Malayalam News

ദില്ലി: നേരത്തെ പ്ലാന്‍ ചെയ്യാത്ത ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നരേന്ദ്ര മോദി സര്‍ക്കാര്‍ പരിപാടികളിലും സൗകര്യങ്ങളിലും വന്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തുന്നു. ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഫൈവ് സ്റ്റാര്‍ സെമിനാറുകളും ഫസ്റ്റ് ക്ലാസ് യാത്രകളും വിദേശ സന്ദര്‍ശനങ്ങളും വേണ്ട എന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

പദ്ധതിയിലില്ലാത്ത പരിപാടികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ 10 ശതമാനമെങ്കിലും കുറവ് വരുത്താനാണ് ധനകാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇത് പ്രകാരം വിവിധ ഉദ്യോഗസ്ഥരുടെ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി വേണം. ഒന്നാം ക്ലാസ് വിമാന ടിക്കറ്റുകളും വേണ്ട എന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

modi

സീനിയോരിറ്റി അനുസരിച്ച് വിവിധ ക്ലാസുകളിലാണ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്. ഇനി മുതല്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ലഭ്യമാകില്ല എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നു. വിവിധ മന്ത്രാലായങ്ങള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വാങ്ങാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റ് വാഹനങ്ങള്‍ വാങ്ങുന്നതിലുള്ള വിലക്ക് തുടരും.

സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായാണ് നിലപാടുകള്‍ കര്‍ശനമാക്കുന്നതെന്ന് സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നു. ശമ്പളം, സബ്‌സിഡി, പലിശ തുടങ്ങിയ ഇനങ്ങളിലാണ് പദ്ധതിക്ക് പുറമേയുള്ള സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍. നടപ്പുസാമ്പത്തിക വര്‍ഷം 5.75 ലക്ഷം കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ചെലവുകളാകട്ടെ 12 ലക്ഷം കോടിയിലധികം വരും.

English summary
Modi government's austerity drive. The Finance Ministry said that it wants to cut down non-planned expenditure by 10 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X