കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ജയലളിതയുടെ എഐഎഡിഎംകെ തമിഴ്നാട്ടില്‍ നേടിയ ഉജ്ജ്വല വിജയത്തെ അഭിനന്ദിക്കായിരുന്നു മോദിയുടെ ഫോണ്‍ കോള്‍.

ബിജെപി ദേശായ തലത്തില്‍ നേടിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് ജയലളിത കഴിഞ്ഞ ദിവസം നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അടുത്ത ദിവസം മോദി ഫോണില്‍ വിളിച്ച് തന്നെ തിരിച്ചും അഭിനന്ദനം അറിയിച്ചു.

Narendra Modi

കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മില്‍ നല്ല സഹകരണത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന് നരേന്ദ്ര മോദി ജയലളിതക്ക് ഉറപ്പ് നല്‍കി. പ്രധാനമന്ത്രിയായി മികച്ച ഭരണം കാഴ്ചവക്കാനാകട്ടെ എന്ന് ജയലളിത മോദിയെ ആശംസിക്കുകയും ചെയ്തു.

മോദിക്കയച്ച കത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തെ പറ്റി ജയലളിത എഴുതിയിരുന്നു. ഫോണ്‍ വിളിയില്‍ മോദി അക്കാര്യം ഉറപ്പ് നല്‍കുകയായിരുന്നു.

മോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവാണ് ജയലളിത. കഴിഞ്ഞ തവണ മോദി അധികാരത്തിലെത്തിയപ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ ജയ പങ്കെടുത്തിരുന്നു. ജയലളിതയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ മോദിയും എത്തിയിരുന്നു.

ഒരു ഘട്ടത്തില്‍ തമിഴനാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎയുടെ ഭാഗമാകും എന്ന് പോലും പലരും കരുതിയിരുന്നു. എന്നാല്‍ മോദി പ്രചാരണത്തിന് തമിഴകത്തെത്തിയപ്പോള്‍ ജലളിത കൂടിക്കാഴ്ച പോലും നിഷേധിക്കുകയായിരുന്നു.

English summary
Modi greets Jayalalithaa on AIADMK's victory in Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X