Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി ഒരു വര്‍ഗീയവാദി അല്ലേ അല്ല: പിഡിപി

ശ്രീനഗര്‍: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പഴി കേള്‍ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും. ദാദ്രിയിലെ കൊലപാതകം മുതല്‍ കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവല്‍ വരെ കേന്ദ്രസര്‍ക്കാരിന് നേരെ ആക്ഷേപം ഉയര്‍ന്ന സംഭവങ്ങള്‍ ഒരുപാട്. പാര്‍ട്ടി ഭേദമന്യേ സകലരും ബി ജെ പിയെ കുറ്റം പറയുമ്പോള്‍ നരേന്ദ്ര മോദിക്ക് ഇതാ പി ഡി പിയുടെ വക ഒരു കൈ സഹായം.

ജമ്മു കാശ്മീരിലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദാണ് നരേന്ദ്ര മോദി ഒരു വര്‍ഗീയവാദി അല്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി മാത്രമല്ല, കാശ്മീരില്‍ ബി ജെ പിയുടെ സഖ്യകക്ഷിയായ പി ഡി പിയുടെ നേതാവ് കൂടിയാണ് മുഫ്തി മുഹമ്മദ് സയ്യിദ്. മോദി കാശ്മീര്‍ സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. കൂടുതല്‍ വായിക്കൂ...

മോദി വര്‍ഗീയവാദി അല്ലേ അല്ല

മോദി വര്‍ഗീയവാദി അല്ലേ അല്ല

മോദി ശക്തനായ ഭരണാധികാരിയാണ്. അദ്ദേഹം അഴിമതിക്കാരനല്ല. അദ്ദേഹത്തിന് മുന്നില്‍ ഒരു ലക്ഷ്യമുണ്ട്. മോദി ഒരു വര്‍ഗീയ വാദിയാണ് എന്ന് കരുതുന്നില്ല. കുറ്റക്കാര്‍ക്കെതിരെ മോദി നടപടിയെടുക്കുക തന്നെ ചെയ്യും. - മുഫ്തി മുഹമ്മജ് സയ്യിദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മോദിയെ ലക്ഷ്യം വെക്കുന്നുണ്ടോ

മോദിയെ ലക്ഷ്യം വെക്കുന്നുണ്ടോ

മോദിയെ അനാവശ്യമായി ലക്ഷ്യം വെക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി കാശ്മീരില്‍ വരുമ്പോള്‍ ഒരു മില്യണ്‍ ആളുകളെ കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കും എന്നാണ് ഗീലാനി പറയുന്നത്. അത് ശരിയല്ല.

ബി ജെ പിയുമായുള്ള ബന്ധം

ബി ജെ പിയുമായുള്ള ബന്ധം

ജമ്മു കാശ്മിരില്‍ ബി ജെ പിയുമായുള്ള കൂട്ടുകെട്ടില്‍ സന്തുഷ്ടനാണ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യീദ്. ഞങ്ങളുടെ ബന്ധം ശക്തമാണ്. അതിശക്തമാണ്. ജനങ്ങളോട് ഞങ്ങള്‍ക്ക് ഒരു പ്രതിബദ്ധതയുണ്ട്.

മോദിയുടെ ടീമില്‍ പ്രതീക്ഷ

മോദിയുടെ ടീമില്‍ പ്രതീക്ഷ

പ്രതീക്ഷ നല്‍കുന്ന ഒരു പുതിയ ടീം മോദിക്ക് ഒപ്പമുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടുമാരും ഡോക്ടര്‍മാരും മറ്റും ആ സംഘത്തിലുണ്ട്. അവര്‍ കോണ്‍ഗ്രസുകാരെ പോലെ അഴിമതിക്കാരല്ല. ആളുകള്‍ സഹകരിക്കുന്നു. ജമ്മു കാശ്മിരിലുള്ളവര്‍ പൂര്‍ണമായും സഹകരിക്കുന്നു.

ബീഫൊന്നും ഒരു പ്രശ്‌നമല്ല

ബീഫൊന്നും ഒരു പ്രശ്‌നമല്ല

ബീഫ് നിരോധിച്ചതൊന്നും കാശ്മീരില്‍ ഒരു പ്രശ്‌നമേ ആയിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മിരില്‍ പശുക്കളെ കൊല്ലുന്നതിന് വിലക്കുണ്ട്.

കാശ്മീരില്‍ ഒരു അവസരം

കാശ്മീരില്‍ ഒരു അവസരം

കാശ്മീര്‍ സന്ദര്‍ശനം മോദിക്ക് മുന്നിലുള്ള ഒരു അവസരമാണ്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് കാശ്മീര്‍. ന്യൂനപക്ഷത്തിന്റെ ആശങ്ക അകറ്റാനും രാജ്യത്തെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാനും മോദിക്ക് മുന്നില്‍ കിട്ടുന്ന ഒരു അവസരമാണ് ഈ സന്ദര്‍ശനം.

ദാദ്രിയെ അപലപിക്കുന്നു

ദാദ്രിയെ അപലപിക്കുന്നു

ദാദ്രിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. മോദി ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയും. ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന ആളല്ല മോദി. വളരെ വലിയ ഒരു സംഘവുമായി കൂടിയാലോചിച്ച ശേഷമാണ് മോദി കാര്യങ്ങള്‍ പറയാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+