• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ 'തള്ളി' ചീഫ് സെക്രട്ടറി; കൈവിടാതെ മമത കാക്കും? രാഷ്ട്രീയ കുരുക്കില്‍ വെട്ടിലായി ആലാപന്‍

ദില്ലി/കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോര് മൂര്‍ഛിക്കുമ്പോള്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയുടെ നില പരുങ്ങലിലാകുമോ. മോദി പങ്കെടുത്ത ബംഗാളിലെ യോഗത്തില്‍ മമതയ്‌ക്കൊപ്പം വൈകി എത്തുകയും നേരത്തെ മടങ്ങുകയും ചെയ്ത ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്കെതിരെ കേന്ദ്രം പ്രതികാര നടപടി എടുക്കുന്നു എന്നാണ് ആരോപണം.

ചീഫ് സെക്രട്ടറിയോട് തിങ്കളാഴ്ച രാവിലെ 10ന് ദില്ലിയിലെ നോര്‍ത്ത് ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ അദ്ദേഹം എത്തില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ബംഗാളും കേന്ദ്രവും തുറന്ന പോരിലേക്ക് കടക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആ സംഭവം ഇങ്ങനെ

ആ സംഭവം ഇങ്ങനെ

യാസ് ചുഴലിക്കാറ്റിന്റെ ദുരന്ത വ്യാപനം നേരിട്ട് മനസിലാക്കാന്‍ പ്രധാനമന്ത്രി കഴിഞ്ഞ വെള്ളിയാഴ്ച ബംഗാളിലെത്തിയിരുന്നു. ഒഡീഷയിലെ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ബംഗാളിലെത്തിയത്. ഉച്ചയ്ക്ക് മുഖ്യമന്ത്രി മമതയുമായി ചര്‍ച്ച തീരുമാനിച്ചെങ്കിലും മമത കൃത്യസമയത്ത് എത്തിയില്ല. വൈകിയാണ് എത്തിയത്, ചര്‍ച്ചകള്‍ക്ക് നില്‍ക്കാതെ ഉടനെ മടങ്ങുകയും ചെയ്തു.

ആ ഉത്തരവ് പാലിക്കില്ല

ആ ഉത്തരവ് പാലിക്കില്ല

മമതയ്‌ക്കൊപ്പം തന്നെ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയും മടങ്ങിയത് മോദിയുടെ അതൃപ്തിക്ക് ഇടയാക്കി. തൊട്ടുപിന്നാലെയാണ് ചീഫ് സെക്രട്ടറിയെ കേന്ദ്രം തിരിച്ചുവിളിച്ചത്. തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ചീഫ് സെക്രട്ടറി ഇപ്പോഴും കൊല്‍ക്കത്തിയാണ്.

 ബംഗാളില്‍ തിരക്കിട്ട ജോലികളില്‍

ബംഗാളില്‍ തിരക്കിട്ട ജോലികളില്‍

ബംഗാളിലെ ജോലിയില്‍ നിന്ന് ആലാപന്‍ ബന്ദോപാധ്യായ വിടുതല്‍ ചെയ്തിട്ടില്ല. മാത്രമല്ല, ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ ഒരു അവലോകന യോഗം നടക്കുന്നുണ്ട്. മുഖ്യമന്ത്രി മമത വിളിച്ച ഈ യോഗത്തില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

 മമതയുടെ പ്രതികരണം

മമതയുടെ പ്രതികരണം

ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ് എന്നാണ് മമത ബാനര്‍ജി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. രാഷ്ട്രീയ നീക്കങ്ങള്‍ നടത്തേണ്ട സമയമില്ലിത് എന്നും മമത വ്യക്തമാക്കി. മമതയുടെ സുരക്ഷയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചീഫ് സെക്രട്ടറി.

തോല്‍വി അംഗീകരിക്കണം

തോല്‍വി അംഗീകരിക്കണം

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സീറ്റ് നേടി മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തി. ബംഗാളിലെ തോല്‍വി പ്രധാനമന്ത്രി അംഗീകരിക്കണമെന്നും രാഷ്ട്രീയ കളികള്‍ അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു.

രാജ്യത്ത് ആദ്യ സംഭവം

രാജ്യത്ത് ആദ്യ സംഭവം

ഇത്തരം സംഭവം സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് നടന്നിട്ടുണ്ടോ. ഒരു ചീഫ് സെക്രട്ടറിയെ നിര്‍ബന്ധപൂര്‍വം കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നു. മോദിയും അമിത് ഷായും എന്ത് തരംതാണ കളിയാണ് കളിക്കുന്നത്. ഇരുവര്‍ക്കും ബംഗാള്‍ ജനത തിരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി കൊടുത്തിട്ടുണ്ടെന്നും തൃണമൂല്‍ എംപി സുകേന്ദു ശേഖര്‍ പറഞ്ഞു.

ആരാണ് ആലാപന്‍

ആരാണ് ആലാപന്‍

1987 ബംഗാള്‍ കേഡളിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ആലാപന്‍ ബന്ദോപാധ്യായ. ഇന്ന് അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക ആവശ്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസം കൂടി സര്‍വീസ് നീട്ടി നല്‍കിയിട്ടുണ്ട്. കൊറോണ സാഹചര്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. അതിനിടെയാണ് രാഷ്ട്രീയം മാറിയതും ചീഫ് സെക്രട്ടറി പ്രതിസന്ധിയിലായതും.

കടലോരങ്ങളെ തഴുകി ദീപിക ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

cmsvideo
  The tourism center will also be shifted from Kerala | Oneindia Malayalam

  English summary
  Modi-Mamata rift: Bengal Chief Secretary in Kolkata till Monday morning; Unlikely to go Delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X