നരേന്ദ്രമോഡി ഗുജറാത്തിലും ടിവിയിലും മാത്രം: മുലായം
ലഖ്‌നൊ: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഗുജറാത്തിലും ടെലിവിഷനിലും മാത്രമുള്ള പ്രതിഭാസമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി നിലം തൊടില്ലെന്നും മൂന്നാം മുന്നണി മാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ള ഏത സാധ്യത എന്നും മുലായം പറഞ്ഞു. തലസ്ഥാനമായ ലഖ്‌നൊയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെ അസംഘട്ടില്‍ ഒരു റാലിയില്‍ വെച്ചായിരുന്നു മുലായം മോഡിയെയും ബി ജെ പിയെയും നിശിതമായി ആക്രമിച്ചത്.
ടി വിക്കും ഗുജറാത്തിനും പുറത്ത് നരേന്ദ്ര മോഡിക്ക് ശക്തിയില്ല. അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞുകയറുമ്പോഴും വിലക്കയറ്റവും അഴിമതിയും കൊണ്ട ഇന്ത്യ പൊറുതിമുട്ടുമ്പോഴും മോഡി എവിടെയായിരുന്നു? എപ്പോഴൊക്കെ ജനങ്ങള്‍ക്ക് ഒരാവശ്യം വരുന്നോ അപ്പോഴൊക്കെ അവരെ സഹായിക്കാന്‍ എസ് പി മാത്രമേ ഉണ്ടായിട്ടുള്ളൂ.

പാകിസ്ഥാനെക്കാള്‍ ശക്തരാണ് ചൈന. അതുകൊണ്ടാണ് പാകിസ്ഥാനെക്കാള്‍ കൂടുതല്‍ ചൈനയെ എതിര്‍ക്കുന്നതും ഗൗരവമായി കാണുന്നതും - ഒരു ചോദ്യത്തിന് മറുപടിയായി മുലായം പറഞ്ഞു. അഴിമതിയും വിലക്കയറ്റവുമാണ് രാജ്യത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. സമാജ് വാദി പാര്‍ട്ടിക്ക് മാത്രമേ ജനങ്ങള്‍ക്ക് സുരക്ഷയും സുഖകരമായ ജീവിതവും വാഗ്ദാനം ചെയ്യാന്‍ കഴിയൂ.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയെ അധികാരത്തില്‍ എത്തിക്കുക വഴി പ്രധാനമന്ത്രി പദമാണ് സിംഗിന്റെ ലക്ഷ്യം. മൂന്നാം മുന്നണി ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവ് കൂടിയാണ് മുന്‍ പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്.












Click it and Unblock the Notifications