Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരേന്ദ്രമോഡി പ്രചരിപ്പിക്കുന്നത് ആര്‍എസ്എസിനെ'

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ് വീണ്ടും. ധനകാര്യമന്ത്രി പി ചിദംബരമാണ് മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ബി ജെ പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും നരേന്ദ്രമോഡി പ്രചരിപ്പിക്കുന്നത് ആര്‍ എസ് എസിന്റെ ആശയങ്ങളാണ് എന്നാണ് ചിദംബരം പറയുന്നത്.

പാര്‍ട്ടിയെക്കാള്‍ വലിയ ഒരാളെയാണ് ബി ജെ പി ഉയര്‍ത്തിക്കാട്ടുന്നത്. ആര്‍ എസ് എസിന്റെ പിന്തുണയോടെയാണ് മോഡി ഇത്തരത്തില്‍ വളര്‍ന്നത്. പാര്‍ട്ടിയുടെ ഭാവി മോഡിയിലാണ് എന്നവര്‍ കരുതുന്നു. ജനാധിപത്യത്തില്‍ ഇത് ഒരിക്കലും ഗുണകരമാകുകയോ പ്രാവര്‍ത്തികമാകുകയോ ചെയ്യില്ല - ചിദംബരം പറഞ്ഞു.

Chidamabaram

വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിലപാട് നഷ്ടമായോ എന്ന ചോദ്യത്തിന് മറുപടിയായി, തെറ്റുകള്‍ പലതും പാര്‍ട്ടിക്ക് പറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരക്കാലത്ത് പോലും കോണ്‍ഗ്രസിന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ഇപ്പോഴുമുണ്ട്. എന്നാല്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുക എന്നതാണ് പാര്‍ട്ടിയുടെ നയം.

നേരത്തെ, നരേന്ദ്രമോഡി പ്രഭാവം വരുന്ന തിരഞ്ഞെടുപ്പില്‍ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. എന്ന് വെച്ച് മോഡി തരംഗം എന്നൊക്കെ പര്‍വ്വതീകരിക്കുന്നത് ശരിയല്ല എന്നും ഒമറിന് അഭിപ്രായമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നാല് സംസ്ഥാനങ്ങളില്‍ മോഡി പ്രഭാവം നിര്‍ണായകമാകും എന്നാണ് സര്‍വ്വേകള്‍ പറയുന്നത്. മോഡിയുടെ സാന്നിധ്യം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+