കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പ്രതികാരം തുടങ്ങിക്കഴിഞ്ഞു... രണ്ട് പാക് സൈനികരേയും കൊന്നു, ഇന്ത്യന്‍ ആര്‍മി റോക്‌സ്

Google Oneindia Malayalam News

ദില്ലി: പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കും എന്നാണ് ബിജെപിയിടെ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്ക് ഇപ്പോള്‍ പാലിക്കപ്പെട്ടിരിക്കുകയാണ്. പാകിസ്താന് ഉചിതമായ മറുപടി സൈന്യം നല്‍കിക്കഴിഞ്ഞു.

തികഞ്ഞ ആസൂത്രണ മികവിന്റെ ഉദാഹരണമാണ് ഇപ്പോള്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ ആക്രമണം. അത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നതും വ്യക്തം. ആക്രമണം സംബന്ധിച്ച് വിശദാംശങ്ങള്‍ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും മോദി അറിയിച്ചിട്ടുണ്ട്.

രണ്ട് പാകിസ്താന്‍ സൈനികര്‍ കൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് വളരെ നിര്‍ണായകമായ സംഗതിയാണ്. യുദ്ധത്തിന്റെ തുടക്കം തന്നെയെന്ന് ചിലര്‍ ഇതിനെ വിലയിരുത്തുന്നു.

വെടിനിര്‍ത്തല്‍

വെടിനിര്‍ത്തല്‍

അതിര്‍ത്തിയില്‍ പാക് സൈന്യം കുറച്ച് ദിവസങ്ങളായി വെടിനിര്‍ത്ല്‍ ലംഘനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനുള്ള തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ ആക്രമണം.

പറഞ്ഞത് ചെയ്തു

പറഞ്ഞത് ചെയ്തു

പാകിസ്താന് ശക്തമായ തിരിച്ചടി കൊടുക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ചെയ്തിരിക്കുകയാണ്. പാകിസ്താന്‍ ശരിക്കും ഞെട്ടി.

 അറിയിച്ചു, പക്ഷേ

അറിയിച്ചു, പക്ഷേ

ഭീകരരുടെ കേന്ദ്രങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷമായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇക്കാര്യം പാക് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ സൈനികരേയും ഇന്ത്യന്‍ സേന വധിച്ചു.

ഇനിയില്ല

ഇനിയില്ല

ഇനി വീണ്ടും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ മുന്നിട്ടിറങ്ങുന്നില്ലെന്നാണ് സൈന്യം ഔദ്യോഗികമായി പറയുന്നത്. നേരത്തെ നടത്തിയ ആക്രമണം ഇന്ത്യന്‍ സൈന്യം നിഷേധിച്ചിരുന്നു.

 എല്ലാവരേയും അറിയിച്ച്

എല്ലാവരേയും അറിയിച്ച്

സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനേയും ആക്രമണത്തിന്റെ വിവരങ്ങള്‍ മോദി അറിയിച്ചിരുന്നു. അതിനര്‍ത്ഥം ഇന്ത്യ എന്തിനും തയ്യാറായിട്ടാണ് നില്‍ക്കുന്നത് എന്ന് തന്നെയാണ്.

സുരക്ഷിതരായി

സുരക്ഷിതരായി

അതിര്‍ത്തി കടന്ന് ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ സൈനികരെല്ലാം തന്നെ സുരക്ഷിതരായി തിരിച്ചെത്തിയിട്ടുണ്ട്. മിന്നല്‍ ആക്രമണമായതിനാല്‍ ഭീകരര്‍ക്ക് ഇന്ത്യന്‍ സേനയെ പ്രതിരോധിക്കാനായില്ല.

പാകിസ്താന്‍ ഭയന്നോ

പാകിസ്താന്‍ ഭയന്നോ

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ ശരിക്കും ഞെട്ടിയ മട്ടാണ്. അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നാണ് നവാസ് ഷെരീഫ് പ്രതികരിച്ചത്. തങ്ങളുടെ രണ്ട് സൈനികര്‍ രക്തസാക്ഷികളായെന്നും ഷെരീഫ് പ്രതികരിച്ചു.

മുമ്പും ഇങ്ങനെ

മുമ്പും ഇങ്ങനെ

ഇന്ത്യന്‍ സൈന്യം നിഷേധിച്ച ആദ്യത്തെ ക്രോസ്സ് ബോര്‍ഡര്‍ ആക്രമണവും ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നു. 20 പേരടങ്ങുന്ന സംഘം ഹെലികോപ്റ്ററില്‍ പോയിറങ്ങി തീവ്രവാദികളെ വധിച്ച് മടങ്ങുകയായിരുന്നു.

പാകിസ്താന്‍ അറയ്ക്കും

പാകിസ്താന്‍ അറയ്ക്കും

ഇനി കുറച്ച് കാലത്തേയ്ക്ക് എന്തെങ്കിലും പ്രകോപനം ഉണ്ടാക്കാന്‍ പാകിസ്താന്‍ ഭയന്നേക്കും. കാരണം ഇന്ത്യ ആക്രമണ സജ്ജമായിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ല.

എന്തിന് പ്രശ്‌നമുണ്ടാക്കണം

എന്തിന് പ്രശ്‌നമുണ്ടാക്കണം

ഇന്ത്യയുടെ ഈ ആക്രമണത്തില്‍ പാകിസ്താന് പ്രതിഷേധിക്കാനുള്ള യാതൊരു അവകാശവും ഇല്ല. പാകിസ്താന്റെ മണ്ണിലല്ല ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്‍ കൈവശപ്പെടുത്തിവച്ചിരിക്കുന്ന ഇന്ത്യന്‍ മണ്ണിലാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ പാകിസ്താന് ലഭിക്കില്ല.

English summary
Modi Punishes Pak; two pak soldires also killed in India's cross border attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X