കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേദി എന്താകണം?: മോദി തീരുമാനിക്കും!

Google Oneindia Malayalam News

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ പരമാധികാര സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് ചേരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ കണ്ണുകളും ദില്ലിയിലേക്ക്. കിരണ്‍ ബേദിയെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമോ. അതോ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വേണ്ട, ജയിച്ച ശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം എന്ന സ്ഥിരം അടവ് തന്നെ ഇവിടെയും പയറ്റുമോ. ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ ഒരാളേയുള്ളൂ - സാക്ഷാല്‍ നരേന്ദ്ര മോദി.

modi

നരേന്ദ്ര മോദിയും ബി ജെ പി നേതൃത്വവും തീരുമാനിക്കും കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമോ എന്ന കാര്യം. മോദിയുടെ മുഖം രക്ഷിക്കാനാണ് ബേദിയെ ബി ജെ പി പാര്‍ട്ടിയില്‍ എടുത്തതെന്ന് പറഞ്ഞ് ആം ആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. അതെന്തായാലും, ദില്ലിയില്‍ ബി ജെ പിക്ക് കിട്ടിയ മികച്ച പ്രതിച്ഛായയുള്ള നേതാവാണ് ബേദി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

kiran-bedi

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി പ്രസിഡണ്ട് അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, തുടങ്ങിയവര്‍ അടങ്ങിയതാണ് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്. കിരണ്‍ ബേദിക്ക് മത്സരിക്കാന്‍ സുരക്ഷിതമായ ഒരു മണ്ഡവും പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്. തെക്കന്‍ ദില്ലിയിലെ മാളവ്യ നഗറില്‍ മത്സരിക്കാന്‍ ബേദി താല്‍പര്യം അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്ക്കും നോട്ടമുള്ള മണ്ഡലമാണ് അത്.

kiran-bedi

കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും എന്ന് തന്നെയാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. കെജ്രിവാളിനെ പോലെ തന്നെ അഴിമതി രഹിതമായ ക്ലീന്‍ ഇമേജുള്ള ബേദിയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുക്കുന്ന തന്ത്രം ദില്ലിയില്‍ വിജയിച്ചു എന്ന് വരില്ല.

kiran-bedi
English summary
Prime Minister Narendra Modi and other senior leaders of the Bharatiya Janata Party (BJP) will take the final call on Kiran Bedi. According to sources, the parliamentary board of the party on Sunday, Jan 18 will finalise the name of the chief ministerial candidate for upcoming assembly election in Delhi which is scheduled to be held on Feb 7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X