നോട്ട് നിരോധനത്തില്‍ മോദി 'വഞ്ചിച്ചോ'? പ്രസംഗം 'ലൈവ്' ആയിരുന്നില്ല, നേരത്തെ ഷൂട്ട് ചെയ്തതെന്ന്

  • By: Desk
Subscribe to Oneindia Malayalam

ദില്ലി: നവബംര്‍ എട്ടിന് രാത്രി എട്ട് മണിയ്ക്കായിരുന്നു നോട്ട് നിരോധനം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. പ്രധാനമന്ത്രി തത്സമയം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ അത് തത്സമയം പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആയിരുന്നില്ല എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. നേരത്തെ ചിത്രീകരിച്ച പ്രസംഗം സംപ്രേഷണം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം.

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ എതിരാളികള്‍ ആരും അല്ല ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ദൂരദര്‍ശനിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു. ആ മാധ്യമ പ്രവര്‍ത്തകന് ഇപ്പോള്‍ വധഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിത പ്രഖ്യാപനം

അപ്രതീക്ഷിത പ്രഖ്യാപനം

നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ആയിരുന്നു ആ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. രാജ്യത്ത് നിലവിലുള്ള 1000, 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

തത്സമയം

തത്സമയം

സൈനിക മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി, മന്ത്രിസഭ യോഗം നടന്നു, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി... അതിന് ശേഷം തത്സമയം പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തത്സമയ സംപ്രേഷണം ആയിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ദൂരദര്‍ശനിലെ മാധ്യമ പ്രവര്‍ത്തകനായ സത്യേന്ദ്ര മുരളി ആണ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. നവംബര്‍ 24 ന് ആയിരുന്നു സത്യേന്ദ്ര പത്രസമ്മേളനം നടത്തി ഇക്കാര്യം പറഞ്ഞത്.

രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പ് റെക്കോര്‍ഡ് ചെയ്ത പ്രസംഗം ആണ് നവംബര്‍ എട്ടിന് തത്സമയ സംപ്രേഷണം എന്ന രീതിയില്‍ പ്രക്ഷേപണം ചെയ്തത് എന്നാണ് ആരോപണം. ഇതിന് തന്റെ കൈവശം തെളിവുകള്‍ ഉണ്ടെന്നും സത്യേന്ദ്ര പറയുന്നു.

ചാനലുകള്‍

ചാനലുകള്‍

ലൈവ് ബാന്‍ഡില്‍ പ്രസംഗം സംപ്രേഷണം ചെയ്യാന്‍ ചാനലുകളോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സത്യേന്ദ്രയുടെ ആരോപണം. എല്ലാവരുംവ അത് ചെയ്യുകയും ചെയ്തു.

വീഡിയോ തെളിവ്

വീഡിയോ തെളിവ്

പ്രസംഗം നേരത്തേ റെക്കോര്‍ഡ് ചെയ്തതാണെന്നതിന് ആ വീഡിയോ തന്നെ തെളിവാണെന്നാണ് സത്യേന്ദ്ര പറയുന്നത്. എഡിറ്റ് ചെയ്ത ഭാഗങ്ങളുണ്ടെന്നാണ് പറയുന്നത്.

വിവരാവകാശം

വിവരാവകാശം

തന്റെ വാദങ്ങള്‍ തെളിയിക്കുന്നതിനായി വിവരാവകാശ നിയമ പ്രകാരം സത്യേന്ദ്ര പ്രധാനമന്ത്രിയുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അതിന് മറുപടി ലഭിച്ചിട്ടില്ല.

ഫൂട്ടേജ്

ഫൂട്ടേജ്

പ്രസംഗം ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്തതാണെങ്കില്‍ അതിന്റെ 'റോ ഫൂട്ടേജ്' പുറത്ത് വിടണം എന്നാണ് സത്യേന്ദ്രയുടെ ആവശ്യം. അല്ലാത്ത പക്ഷം തന്നെ അത് കാണാന്‍ അനുവദിക്കുകയെങ്കിലും വേണം.

എന്ന് തീരുമാനിച്ചു

എന്ന് തീരുമാനിച്ചു

നോട്ട് നിരോധനം സംബന്ധിച്ച് എന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത് എന്നും വിവരാവകാശ നിയമപ്രകാരം സത്യേന്ദ്ര ചോദിക്കുന്നുണ്ട്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ എപ്പോഴാണ് തീരുമാനിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.

കഥകള്‍

കഥകള്‍

നവംബര്‍ എട്ടിനാണ് നോട്ട് നിരോധം സംബന്ധിച്ച തീരുമാനം എടുത്തത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. മന്ത്രിസഭ യോഗത്തിന് ശേഷം അംഗങ്ങളെ പുറത്ത് വിടാതെയായിരുന്നു പ്രഖ്യാപനം നടത്തിയത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

വീഡിയോ

ഇതാണ് സത്യേന്ദ്ര മുരളി നവംബര്‍ 24 ന് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്താന്‍ രണ്ട് ആഴ്ച വൈകിയതെന്നും സത്യേന്ദ്ര പറയുന്നുണ്ട്.

ഭീഷണി

ഭീഷണി

വാര്‍ത്താ സമ്മേളനം നടത്തിയതിന് ശേഷം തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുന്നുണ്ടെന്നും സത്യേന്ദ്ര പറയുന്നു.

English summary
Doordarshan journalist and researcher Satyendra Murali has disclosed that Narendra Modi’s announcement on note ban on Nov 8 was pre-recorded and not live. He said that PM Modi has cheated people of India by portraying telecast of his recorded announcement as live telecast.
Please Wait while comments are loading...