Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ പ്രസംഗം എന്തായിരിക്കും? സൂചന നല്‍കി മനോഹര്‍ പരീക്കര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുവര്‍ഷത്തിനു മുന്നോടിയായി രാജ്യത്തോട് നടത്തുന്ന അഭിസംബാധന എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത്. കറന്‍സി നിരോധനവും അതിനോടനുബന്ധിച്ചുണ്ടായ ജനങ്ങളുടെ ദുരിതവും അമ്പത് ദിവസം പിന്നിടവെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എന്തുനടപടിയാണ് പ്രഖ്യാപിക്കുക.

ഇക്കാര്യത്തെക്കുറിച്ച് ഒരു സൂചനയും ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതേസമയം, കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇതുസംബന്ധിച്ച് ഒരു സൂചന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി. കറന്‍സി നിരോധനത്തെക്കുറിച്ചുതന്നെയായിരിക്കും പ്രധാനമന്ത്രി പ്രധാനമായും സംസാരിക്കുക എന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.

manohar-parrikar

പനജിയിലെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച മന്ത്രി ഒരു ദിവസംകൂടി കാത്തിരിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. 50 ദിവസത്തിനുശേഷവും ജനങ്ങളുടെ ദുരിതം അവസാനിച്ചില്ലെങ്കില്‍ എന്നെ തൂക്കിലേറ്റാമെന്നാണ് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

50 ദിവസം പൂര്‍ത്തിയായതോടെ പ്രധാനമന്ത്രിയുടെ ഈയൊരു പരാമര്‍ശമാണ് പ്രതിപക്ഷ കക്ഷികള്‍ പ്രധാനമായും ആയുധമാക്കുന്നത്. ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മിന് മുന്നിലുമുള്ള നീണ്ട ക്യൂ ഇതുവരെ അവസാനിച്ചിട്ടില്ല. ആവശ്യത്തിന് കറന്‍സികള്‍ ബാങ്കിലെത്താതായതോടെ രണ്ടുമാസമെങ്കിലും ഇപ്പോഴത്തെ പ്രതിസന്ധി നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+