Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ 1 അഴിമതിക്കാരനായി: പുതിയ വിമര്‍ശനവുമായി മോദി

ലക്നൗ: രാജ്യം നാളെ അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങാനിരിക്കെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധിയില്‍ കയറിപ്പിടച്ചുകൊണ്ട് രൂക്ഷമായ വിമര്‍ശനമാണ് മോദി കോണ്‍ഗ്രസിനെതിരെ നടത്തിയത്.

രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ 1 അഴിമതിക്കാരനായിട്ടായിരുന്നെന്നാണ് മോദിയുടെ ആരോപണം. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ രാജീവ് ഗാന്ധി വിമര്‍ശനം.. വിശദാംശങ്ങല്‍ ഇങ്ങനെ..

പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം

പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം

തനിക്കെതിരെ നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന പ്രതിപക്ഷസഖ്യത്തിന്റെ ലക്ഷ്യം തന്റെ പ്രതിഛായ തകര്‍ക്കുക എന്നത് മാത്രമാണെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തുന്നു.

മിസ്റ്റര്‍ ക്ലീന്‍

മിസ്റ്റര്‍ ക്ലീന്‍

മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ അനുയായികള്‍ വിളിച്ചിരുന്നത്. പക്ഷെ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്‍റെ ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം.

ബൊഫേഴ്‌സ്‌

ബൊഫേഴ്‌സ്‌

രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം. ബൊഫേഴ്സ് കേസില്‍ രാജീവ്‌ ഗാന്ധി കുറ്റക്കാരനാണ്‌ എന്നതിന്‌ തെളിവുകളില്ലെന്ന്‌ കോടതി വിധിച്ചിരുന്നു.

കൈക്കൂലി

കൈക്കൂലി

സ്വീഡനില്‍ നിന്ന്‌ ഇന്ത്യക്ക്‌ വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ്‌ നിര്‍മ്മാണക്കമ്പനിയായ ബൊഫേഴ്‌സില്‍ നിന്ന്‌ രാജീവ്‌ ഗാന്ധി അടക്കമുള്ള ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്‌.

ദുര്‍ബലവും അസ്ഥിരവും

ദുര്‍ബലവും അസ്ഥിരവും

തന്‍റെ പ്രതിച്ഛായ തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നതിലൂടെ കേന്ദ്രത്തില്‍ ദുര്‍ബലവും അസ്ഥിരവുമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കലാണ്‌ അവരുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി ആരോപിച്ചു.

മിസ്റ്റര്‍ ഗാന്ധി

മിസ്റ്റര്‍ ഗാന്ധി

ഈ പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം, ഈ മോദി വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചയാളല്ല. രാജകീയ കുടുംബത്തിലുമല്ല ജനിച്ചതെന്നും മിസ്റ്റര്‍ ഗാന്ധി എന്ന് അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

ആക്രമണം ശക്തമാക്കിയത്

ആക്രമണം ശക്തമാക്കിയത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൗ എന്നിവ ഉള്‍പ്പടെ ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ നരേന്ദ്ര മോദി ആക്രമണം ശക്തമാക്കിയത്.

അഞ്ചാം ഘട്ടം

അഞ്ചാം ഘട്ടം

ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടമായ നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഈ സീറ്റുകളില്‍ 2014 ല്‍ വലിയ നേട്ടമായിരുന്നു ബിജെപിയുണ്ടാക്കിയിരുന്നത്. 51 ല്‍ 38 സീറ്റുകള്‍ ബിജെപി സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു.

നിര്‍ണ്ണായകം

നിര്‍ണ്ണായകം

രാജസ്ഥാന്‍-12, മധ്യപ്രദേശ്- 7, ജാര്‍ഘണ്ഡ്-4, ബീഹര്‍-5, ബംഗാള്‍-7, കാശ്മീര്‍-2 എന്നിങ്ങനെയാണ് നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം പ്രാദേശിക കക്ഷികള്‍ക്കും ഏറെ നിര്‍ണ്ണായകമാണ് അഞ്ചാംഘട്ടത്തിലെ വോട്ടെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+