കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിവിമുക്ത ഇന്ത്യ എന്ന പദ്ധതി ആരംഭിക്കാമെന്ന് മോദി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ലഹരി പദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. ലഹരി പദാര്‍ത്ഥങ്ങള്‍ നിങ്ങളെ നശിപ്പിക്കുമെന്നും ലഹരി ഉപയോഗം വെല്ലുവിളിയാണെന്നും മോദി പറഞ്ഞു. ഇത് ഒരു ത്രീ ഡി പ്രശ്‌നം ആണെന്നാണ് മോദി പറഞ്ഞത്. വളരെ രസകരമായും അതിലുപരി യാഥാര്‍ത്ഥ്യവുമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് ഡി കൊണ്ടാണ് മോദി ലഹരി എന്ന വിപത്തിനെ വിശേഷിപ്പിച്ചത്.

ലഹരിപദാര്‍ത്ഥങ്ങള്‍ മൂന്നു നാശങ്ങളാണ് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ഡാര്‍ക്‌നെസ്(ഇരുട്ട്), ഡിസ്ട്രക്ഷന്‍(നശീകരണം), ഡീവാസ്റ്റേഷന്‍(ഉന്മൂലനം) എന്നീ മൂന്നു വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. സമൂഹവും നിയമങ്ങളും യോജിപ്പിച്ച് ഈ മഹാ വിപത്തിനെ ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടങ്ങള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കണം. ഒരു റോഡിയോ പ്രഭാഷണത്തിലാണ് ലഹരി ഉപയോഗത്തിന്റെ വെല്ലുവിളികളെക്കുറിച്ച് മോദി ഓര്‍മ്മിപ്പിച്ചത്.

narendra-modi

സോഷ്യല്‍ മീഡിയകള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ ഇറങ്ങി ചെന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ഈ മീഡിയം ഉപയോഗിക്കുന്നത് നല്ലതാവും. സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഹരിവിമുക്ത ഇന്ത്യ എന്ന പുതിയ പദ്ധതി തുടങ്ങാമെന്നും മോദി പറഞ്ഞു. ഈ വിഷയം കായിക, സിനിമാ താരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണെങ്കിലും നല്ലതാവും.

കുട്ടികളിലുണ്ടാകുന്ന ഇത്തരം ശീലങ്ങള്‍ മാതാപിതാക്കളുടെ ശ്രദ്ധക്കുറവാണ്. രാജ്യത്തെ യുവതലമുറയെ കുറിച്ച് നല്ല ആശങ്കയുണ്ട്. യുവതലമുറ അത്രമാത്രം അധഃപതിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. മയക്കുമരുന്നിന് അടിമയായി പിന്നീട് സ്വയം ബോധം ഉണ്ടായി പൂര്‍ണമായും അതു ഉപേക്ഷിച്ചവര്‍ അവരുടെ പഴയ കഥ മറ്റുള്ളവരുമായി പങ്കിടാന്‍ മോദി അഭ്യര്‍ഥിച്ചു.

English summary
Modi said that drug abuse lad to three d's,that are destruction, devastation and darkness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X