'വൺ മാൻ ഷോ'; മോദിയെ വലിച്ചുകീറി കോൺഗ്രസ്!! നടപ്പാക്കേണ്ടത് രാഹുലിന്റെ ഈ നിർദ്ദേശം
ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന് നിരന്തരം നിർദ്ദേശങ്ങൾ നൽകിയും പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചയെ ശക്തമായി വിമർശിച്ചും സജീവമായി ഇടപെടലുകൾ നടത്തുകയാണ് കോൺഗ്രസ്. എന്നാൽ കൊവിഡിനിടയിലും കോൺഗ്രസ് രാഷ്ട്രീയം പയറ്റുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം കോൺഗ്രസ് ഉന്നയിക്കുന്ന പല നിർദ്ദേശങ്ങളും വൈകിയെങ്കിലും സർക്കാരിന് അംഗീകരിക്കേണ്ടതായി വന്നിട്ടുണ്ട്.
ഇതോടെ നരേന്ദ്ര മോദി സർക്കാരിന്റെ വൺമാൻഷോയെ കടന്നാക്രമിക്കുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

രാഹുലിന്റെ മുന്നറിയിപ്പ്
കോവിഡുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി മാസങ്ങള്‍ക്ക് മുമ്പേ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ കേന്ദ്രം ഇത് കേള്‍ക്കാന്‍ തയാറായില്ലെന്നാണ് കോൺഗ്രസ് ആരോപണം.
വിപുലമായ രീതിയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനോ ലോക്ക് ഡൗൺ പോലെയുള്ളവയ്ക്ക് മുന്നൊരുക്കങ്ങൾ നടത്താനോ കഴിയാതെ പോയതും കോൺഗ്രസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചത് കൊണ്ടാണെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.

വൺമാൻ ഷോ
അതിനിടെ കൊവിഡിന്റെ പശ്ചാത്തിൽ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ നടത്തുന്ന ചർച്ച ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
ഇന്ത്യയുടേത് ഒരു ഫെഡറൽ സംവിധാനമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൺ മാൻ ഷോയാണ് ഇപ്പോൾ നടക്കുന്നതെന്ന് കോൺഗ്രസ് വക്താവ് സുഷ്മിത ദേവ് പറഞ്ഞു.

ഭക്ഷണം എത്തിക്കണം
രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് അടിയന്തരമായി ഭക്ഷണം എത്തിക്കേണ്ടതുണ്ട്. അവർക്ക് ജീവിക്കാനാവശ്യമായ പണം വേണ്ടതുണ്ട്. യുഎസ് മോഡലിന് സമാനമായ രീതിയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കേണ്ടതുണ്ട്. അതിന് ഞാൻ ശക്തനാണ് എന്ന ചിന്തയാണ് മോദി ആദ്യം വെടിയേണ്ടതെന്ന് സുഷ്മിത ദേവ് കുറഅറപ്പെടുത്തി.

മുൻഗണനകൾ തിരുമാനിക്കേണ്ടതുണ്ട്
എനിക്ക് എല്ലാം തനിച്ച് നേരിടാനാകുമെന്ന മനോഭാവത്തിൽ മാറ്റം വരുത്തണം. ഒരാൾ വിചാരിച്ചത് കൊണ്ട് മാത്രം വൈറസിനെ തുരത്താൻ സാധിക്കില്ല. സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കണം. ചില മുൻഗണനകൾ തിരുമാനിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഈ മഹാമാരിയെ തുരത്താൻ സാധിക്കൂവെന്നും അവർ പറഞ്ഞു.

മാറ്റം വരുത്തണം
എനിക്ക് എല്ലാം തനിച്ച് നേരിടാനാകുമെന്ന മനോഭാവത്തിൽ മാറ്റം വരുത്തണം. ഒരാൾ വിചാരിച്ചത് കൊണ്ട് മാത്രം വൈറസിനെ തുരത്താൻ സാധിക്കില്ല. സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിർദ്ദേശങ്ങൾ പരിഗണിക്കണം. ചില മുൻഗണനകൾ തിരുമാനിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഈ മഹാമാരിയെ തുരത്താൻ സാധിക്കൂവെന്നും അവർ പറഞ്ഞു.

ന്യായ് പദ്ധതി
അതിൽ പ്രധാനം ഭക്ഷണമാണ്. എവിടെയാണെങ്കിലും ജീവിക്കാൻ പണം വേണം. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സർക്കാരിനോട് ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലിന് പോകാനാവാതെ വീടുകളിൽ കഴിയേണ്ടി വരുന്നവർക്ക് ഭക്ഷണം കഴിക്കാനുള്ള തുക രാഹുൽ ഗാന്ധി നിർദ്ദേശിച്ച ന്യായ് പദ്ധതിയുടെ രീതിയിൽ സർക്കാർ ചെയ്യണമെന്നും ഇല്ലേങ്കിൽ പട്ടിണി മരണങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

നേരിട്ട് പണം എത്തിക്കണം
നൊബേൽ സമ്മാന ജേതാവ് അഭിജിത്ത് ബാനർജിയും രാഹുൽ ഗാന്ധിയുമായി ഇന്ന് നടത്തിയ ചർച്ചയിൽ എല്ലാ ജനങ്ങളിലേക്കും നേരിട്ട് പണം എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് പറഞ്ഞിരുന്നു. ദരിദ്രരിലേക്ക് എത്താൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് പണം കൈമാറുന്ന ഒരു സംവിധാനം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.