Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാത്തിരി പൂത്തിരി കമ്പിത്തിരി മോഡിത്തിരി!

ബാംഗ്ലൂര്‍: ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ, കമ്പിത്തിരി മത്താപ്പോ എന്ന പാട്ട് ഓര്‍മയില്ലേ. ഈ പാട്ടുപോലെയാണ് ബാംഗ്ലൂരില്‍ ദീപാവലിക്കാലത്ത് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ഹിറ്റാകുന്നത്. ഉത്തരേന്ത്യയില്‍ ചായയും ജിലേബിയുമായ മോഡി തെന്നിന്ത്യയില്‍ പൂക്കുറ്റി രൂപത്തിലാണ് തരംഗമാകുന്നത്. ക്രിക്കറ്റ് കളിക്കാര്‍ക്കും സിനിമാ താരങ്ങള്‍ക്കും ഇല്ലാത്ത പോപ്പുലാരിറ്റിയാണ് പടക്കക്കടകളില്‍ മോഡിയുടെ പേരുള്ള പൂക്കുറ്റിക്ക് എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

1000 രൂപയാണ് മോഡിയുടെ പേരിലുള്ള പൂക്കുറ്റിക്ക് വില. വെറും പൂക്കുറ്റിയില്‍ ഒതുങ്ങുന്നതല്ല പടക്കക്കടയില്‍ മോഡിയുടെ വീരസ്യം. വാണം, കമ്പിത്തിരി, മുളക് വെടി, സാദാ പടക്കങ്ങള്‍ ഇങ്ങനെ പോകുന്നു ദീപാവലി മാര്‍ക്കറ്റില്‍ മോഡിയുടെ വെടിക്കെട്ട് അവതാരങ്ങള്‍. മോഡിയുടെ പേരിലുള്ള പടക്കങ്ങള്‍ ചൂടപ്പം പോലെയാണത്രെ വിറ്റഴിയുന്നത്.

modi crackers

കച്ചവടക്കാരും ഹാപ്പി. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ഹാപ്പി. മോഡിയുടെ പേരില്‍ ഇറങ്ങുന്ന പടക്ക സാമഗ്രികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. അതുകൊണ്ട് തന്നെ വിലും വാണം പോലെ മുകളിലേക്ക് പോകുന്നു. എന്നാലെന്താ മോഡിപ്പടക്കങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക് ഒരു വിഷമവും ഇല്ല - ഒരു കച്ചവടക്കാന്‍ പറയുന്നു.

മോഡി മാത്രമാണ് ദീപാവലി സീസണിനെ കൊഴുപ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്ന് കരുതരുത് കേട്ടോ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പടക്ക മാര്‍ക്കറ്റിനെ കൊഴുപ്പിക്കുന്ന കോണ്‍ഗ്രസ് നേതാവ്. ഗുണ്ട് അവതാരത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ മാര്‍ക്കറ്റിനെ കൈയ്യിലെടുത്തിരിക്കുന്നത്. ഫലമോ, മോഡിയെ അപേക്ഷിച്ച് വില തുച്ഛം, ഒച്ച മെച്ചം.

വില എത്രയധികമായാലും മോഡിയുടെ പേരിലുള്ള പൂക്കുറ്റികള്‍ക്കാണ് ആളുകള്‍ക്കിടയില്‍ ഏറ്റവും ഡിമാന്‍ഡ് എന്ന് ബിഹാറില്‍ നിന്നുള്ള വ്യാപാരി വിനോദ് മിശ്ര പറയുന്നു. കര്‍ണാടകയില്‍ മോഡിയുടെ പേരിലുള്ള പടക്കങ്ങള്‍ ഇത്രയും ഹിറ്റാകുമെന്ന് ആരും കരുതിയില്ല.

ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലി പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയുമായിരുന്നു പടക്കമാര്‍ക്കറ്റിലെ വന്‍ ഡിമാന്‍ഡുള്ള രാഷ്ട്രീയക്കാര്‍. സിനിമാരംഗത്തുനിന്നും അ്ക്ഷയ് കുമാറംു കത്രീന കൈഫും ക്രിക്കറ്റര്‍മാരായ വിരാട് കോലിയും എം എസ് ധോണിയും ആഘോഷത്തിന് പടക്കരൂപത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+