Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ മോദിയെ കുറിച്ച് എന്താണ് പറഞ്ഞത്, മാനനഷ്ടക്കേസിന് പിന്നില്‍; അറിയേണ്ട കാര്യങ്ങള്‍

modi

സൂറത്ത്: മോദി സമുദായത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന കോടതി വിധിച്ചിരിക്കുകയാണ്. സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2019ല്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നുള്ള കേസില്‍ രണ്ട് വര്‍ഷത്തെ തടവും കോടതി വിധിച്ചിട്ടുണ്ട്.

മോദി സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം

മോദി സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം

കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലാണ് രാഹുല്‍ ഗാന്ധി മോദി സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. അന്ന് രാഹുല്‍ നടത്തിയ പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ബി ജെ പി നേതാക്കള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ തലത്തില്‍ വീണ്ടും ഈ കേസ് ചര്‍ച്ചയാകുമ്പോള്‍ രാഹുല്‍ നടത്തിയ പരാമര്‍ശം എന്താണെന്ന് നോക്കാം..

എന്താണ് രാഹുല്‍ പറഞ്ഞത്

എന്താണ് രാഹുല്‍ പറഞ്ഞത്

2019 ഏപ്രിന്‍ 13ന് ആയിരുന്നു രാഹുല്‍ ഈ പ്രസംഗം നടത്തിയത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇവരുടെ എല്ലാവരുടെ പേരിലും എങ്ങനെ മോദി എന്ന് വന്നു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടല്ലോ എന്ന് രാഹുല്‍ പറഞ്ഞെന്നാണ് ആരോപിച്ചത്. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാണിച്ച് സൂറത്ത് എം എല്‍ എ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

കോടതിയുടെ നീരീക്ഷണം

കോടതിയുടെ നീരീക്ഷണം

ഐ പി സി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. മോദി സമുദായത്തെ രാഹുല്‍ മൊത്തമായി അപമാനിച്ചെന്നാണ് പരാതിയിലെ ഉള്ളടക്കം. പ്രഥമദൃഷ്ട്യാ രാഹുല്‍ ഗാന്ധിയുടെ വാക്കുകള് അപകീര്‍ത്തിപരമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അന്ന് പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ സര്‍ക്കാസമായിരുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്.

രാഹുലിന്റെ വിശദീകരണം ഇങ്ങനെ

രാഹുലിന്റെ വിശദീകരണം ഇങ്ങനെ

തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതാണെന്നും ഏതെങ്കിലും സമുദായത്തെ ലക്ഷ്യമാക്കി പറഞ്ഞതല്ലെന്നും അതേ കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി രണ്ട് തവണ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായിരുന്നു. ആക്ഷേപ രീതിയിലുള്ള പരാമര്‍ശം മാത്രമായിരുന്നെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കോടിതിയെ ബോധിപ്പിച്ചു.

അധ്യക്ഷ പദവി രാജിവച്ചു

അധ്യക്ഷ പദവി രാജിവച്ചു

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ താരപ്രചാരകനായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ പദവി കൂടെ അദ്ദേഹം വഹിച്ചിരുന്നു. എന്നാല്‍ അന്നത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം അധ്യക്ഷ പദവി രാജിവയ്ക്കുകയായിരുന്നു. എന്നാല്‍ അന്ന് രാഹുല്‍ വീണ്ടും അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+