2024 ല്‍ മോദി VS കെജ്രിവാള്‍; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, നിര്‍ണായ നീക്കത്തിന് തുടക്കമിട്ട് ആംആദ്മി
ദില്ലി: വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി വന്‍ കുതിപ്പുമായി മുന്നേറുകയാണ് ആംആദ്മി. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ ഉള്‍പ്പെടെ ആംആദ്മിയുടെ മുന്നേറ്റമാണ്. ഭരണ തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ് ഇതോടെ പാര്‍ട്ടി കേന്ദ്രങ്ങള്‍. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളും തുടങ്ങി.
അതിനിടെ പാര്‍ട്ടി ആസ്ഥാനത്ത് മറ്റൊരു നിര്‍ണായക നീക്കത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ആം ആദ്മി പ്രവര്‍ത്തകര്‍. 2024 ല്‍ മോദിക്കെതിരെ കെജരിവാള്‍ എത്തുമെന്ന സന്ദേശമാണ് പ്രവര്‍ത്തകര്‍ നല്‍കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് രാഷ്ട്ര നിര്‍മ്മാണത്തിന് എഎപി എന്ന ബാനറാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരിക്കുന്നത്. 2024 ല്‍ മോദി വേഴ്സസ് കെജരിവാള്‍ എന്ന സൂചനയാണ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.

2013 ല്‍ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിനെതിരെ 25000 വോട്ടുകള്‍ നേടിയാണ് അരവിന്ദ് കെജ്രിവാള്‍ ദില്ലി പിടിച്ചത്. 2015ലും കെജരിവാളും ആംആദ്മിയും വിജയം ആവര്‍ത്തിച്ചു. 70ല്‍ 67 സീറ്റുകള്‍ നേടിയായിരുന്നു കെജ്രിവാള്‍ അധികാരം നിലനിര്‍ത്തിയിത്. 2015 ല്‍ മുതല്‍ തന്നെ നരേന്ദ്ര മോദിക്ക് ദേശീയ തലത്തില്‍ സ്വയം ബദലായി മാറാനുള്ള നീക്കങ്ങള്‍ കെജരിവാള്‍ നടത്തിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഈ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
An Aam Aadmi Party supporter at party office in Delhi. #DelhiResults pic.twitter.com/7WhhzIhQao
— ANI (@ANI) February 11, 2020
Recommended Video
എന്നാല്‍ മൂന്നാം തവണയും ദില്ലിയില്‍ ഭരണം ഉറപ്പാക്കിയതോടെ മോദിക്കെതിരായ ദേശീയ ബദല്‍ എന്ന രീതിയില്‍ തന്നെ നീങ്ങാനാകും കെജരിവാളിന്‍റേയും ആംആദ്മിയുടേയും തന്ത്രം. അതേസമയം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് കയറാനുള്ള ആംആദ്മിയുടെ നീക്കങ്ങള്‍ വിജയിച്ചില്ലെന്നത് ആം ആദ്മിക്ക് വലിയ വെല്ലുവിളിയാണ്.












Click it and Unblock the Notifications