Get Updates
Get notified of breaking news, exclusive insights, and must-see stories!

2019 തിരഞ്ഞെടുപ്പിലെ മത്സരം മോദിയും ജനങ്ങളും തമ്മിലെന്ന് അരവിന്ദ് കേജ്രിവാള്‍

ദില്ലി: 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരം മോദിയും ജനങ്ങളും തമ്മിലാണെന്ന് അരവിന്ദ് കെജ്രിവാള്‍. നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യാപാരികളുടെ നിത്യ ജീവിതത്തെ തകര്‍ത്തെന്നും കെജ്രിവാള്‍ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

മുന്‍ ബിജെപി നേതാവ് അരുണ്‍ ഷോരിയും വേദിയില്‍ സന്നിഹിതനായിരുന്നു.അടുത്ത ലോകസഭാതിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

kejriwal

പത്മാവതി വിഷയവും പശു വിവാദവും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെങ്കിലും ജനങ്ങളുടെ നിത്യജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലേക്കെത്തിയാല്‍ അവര്‍ അത് സഹിച്ചെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പകരം സോഷ്യല്‍ മീഡിയയാണ് സര്‍ക്കാര്‍ നടത്തുന്ന ജനദ്രോഹ നടപടികള്‍ പുറത്ത് കൊണ്ടുവരുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

അമത്ഷാ ഉള്‍പ്പെട്ട കൊലപാതക കേസിന്റെ വിധി പറയേണ്ട് ജസ്റ്റിസ് ലോഹ്യയായിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങുന്നതിന് മുമ്പ് സംഭവിച്ച ജസ്റ്റിസ് ലോഹ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമാന്തര അന്വേഷണം നടക്കണമെന്നും അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+