കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാജ്‌പേയി തരംഗത്തെ വെല്ലുമോ 'നമോ വേവ്'

Google Oneindia Malayalam News

ദില്ലി: അടല്‍ ബിഹാരി വാജ്‌പേയുടെ കാലത്ത് ഉണ്ടായിരുന്ന തരംഗത്തേക്കാള്‍ കൂടുതലാണ് രാജ്യത്ത് ഇപ്പോഴുള്ള മോദി വേവ് എന്ന് യുവമോര്‍ച്ച ദേശീയ പ്രസിഡണ്ട് അനുരാഗ് താക്കൂര്‍. വികസനത്തിന്റെയും ഭരണമികവിന്റെ ഉയര്‍ന്ന മാതൃകകള്‍ സൃഷ്ടിച്ചാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

രാജ്യം ആരാധിക്കുന്ന നയ തന്ത്രജ്ഞനും എണ്ണം പറഞ്ഞ പ്രസംഗകനും ആയിരുന്നു അടല്‍ജി. എന്നാല്‍ ഭരണാധികാരി എന്ന നിലയിലുള്ള മികവാണ് മോദിജിക്കുള്ളത്. മികച്ച ഭരണം, വികസനം, കരുത്തുറ്റ നേതൃത്വം എന്നിവയാണ് മോദിയെ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്ന ഘടകങ്ങള്‍.

namo-wave

മോദി വേവ് എന്നത് അടല്‍ജിയുടെ കാലത്ത് ഉണ്ടായിരുന്ന അനുകൂല തരംഗത്തെക്കാള്‍ ശക്തമാണ്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഈ ഉണര്‍വ്വ് കാണാം. യുവാക്കള്‍ക്ക് ആര്‍ എസ് എസിനോട് അടുപ്പമില്ല എന്നത് തെറ്റായ ധാരണയാണ്. ദേശീയ ചിന്താഗതിയുള്ള സംഘടനയാണ് ആര്‍ എസ് എസ്. അതിന്റെ സംഭാവനകള്‍ പുസ്തകങ്ങളില്‍ കണ്ടു എന്ന് വരില്ല.

നെഹ്‌റു കുടുംബത്തിന്റെയും ഗാന്ധി കുടുംബത്തിന്റെയും സംഭാവനകള്‍ മാത്രമേ പാഠപുസ്തകങ്ങളില്‍ കാണൂ. അതില്‍ ഒരിക്കലും ആര്‍ എസ് എസിന്റെ സംഭാവനകള്‍ കാണില്ല. സെലിബ്രിറ്റികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ജയിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. ഒന്നുകില്‍ കുടുംബ രാഷ്ട്രീയം അല്ലെങ്കില്‍ സെലിബ്രിറ്റികള്‍ - ഇത് മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം.

English summary
Modi wave stronger than Atal wave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X